Making Of Tasty Yellow Idali : രാവിലെ കുട്ടികൾക്ക് സ്കൂളിൽ പോകുമ്പോൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നുണ്ടെങ്കിൽ അവരെകഴിപ്പിക്കാൻ പാകത്തിൽ വളരെ രുചികരവും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു എന്ന രീതിയിലുള്ള ഭക്ഷണങ്ങളും ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ അത് വളരെ നന്നായിരിക്കും.. ഇവിടെ ഇതാ എന്നും ഇഡലി ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ നമുക്ക് മഞ്ഞ നിറത്തിലുള്ള ഇഡലി ഉണ്ടാക്കിയാലോ.
ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ അതിലേക്ക് കുറച്ച് പൊട്ടുകടലയും കുറച്ച് കായപ്പൊടിയും ചേർത്തു കൊടുക്കുക ശേഷം ആവശ്യമായ പച്ചമുളക് അതുപോലെ വളരെ പൊടിയായി അരിഞ്ഞ് എടുത്ത 3 ടീസ്പൂൺ ക്യാരറ്റ് പൊടി പൊടിയായി അരിഞ്ഞത് കുറച്ചു മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഒരു കപ്പ് അളവിൽ റവ ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കഴിയുമ്പോൾ അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് മുക്കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കുക. പൊടി നല്ലതുപോലെ ചൂടാറിയതിനു ശേഷം വേണം ചേർത്തു കൊടുക്കാൻ ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്തു കൊടുക്കാവുന്നതാണ് ഇഡ്ഡലി ഉണ്ടാക്കുന്നത് ആ പാത്രത്തിലേക്ക് ആദ്യം കുറച്ച് നെയ്യ് തടവി കൊടുക്കുക ശേഷം അതിലേക്ക് മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കുക. വളരെ രുചികരമായ ഇഡലി ഇതാ തയ്യാറായിരിക്കുന്നു. ബ്രേക്ക്ഫാസ്റ്റ് ഇതുപോലെ തയ്യാറാക്കു. Credit : Neethus Malbar kitchen