സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ കുറഞ്ഞ സമയത്തിൽ തയ്യാറാക്കാൻ സ്പെഷ്യൽ വട. | Making Of Easy Instant Vada

Making Of Easy Instant Vada  : എന്നും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ നമുക്ക് ഒരു വട തയ്യാറാക്കിയാലോ സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കൊടുക്കാൻ ഇത് വളരെയധികം നല്ലതായിരിക്കും. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് 400 ഗ്രാം ചിക്കൻ എടുത്തു വയ്ക്കുക അത് വേവിച്ച് ഇല്ലാത്ത ചിക്കൻ തന്നെ എടുക്കുക ശേഷം ചെറുതായി പൊടിച്ചെടുക്കുക.

അതോടൊപ്പം മൂന്ന് ചെറിയ ഉരുളൻ കിഴങ്ങ് വേവിച്ചതും ചേർത്തു കൊടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് നാലു പച്ചമുളക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് കാൽ ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് കുറച്ച് മല്ലിയില ഒരു മുട്ടയുടെ മഞ്ഞ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

ശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ പൊടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം പൊരിച്ചെടുക്കുന്നതിന് ആവശ്യമായ എണ്ണ ചൂടാക്കാൻ വയ്ക്കുക ശേഷം തയ്യാറാക്കിയ മാവിൽ നിന്നും ആവശ്യമുള്ള മാവെടുത്ത് മഴയുടെ ആകൃതിയിൽ കയ്യിൽ പരത്തി തയ്യാറാക്കുക.

ശേഷം ഒരു പാത്രത്തിൽ കുറച്ച് പൊടിച്ച ബ്രെഡും അതുപോലെ ഒരു മുട്ട പൊട്ടിച്ച് കലക്കിയത് എടുത്തു വയ്ക്കുക ശേഷം അത് ഓരോന്നായി എടുത്ത് കലക്കിയ മുട്ടയിൽ മുക്കി പൊടിച്ച ബ്രെഡിൽ നല്ലതുപോലെ പൊതിഞ്ഞ് എടുത്തതിനുശേഷം എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Fathimas curryworld

Leave a Reply

Your email address will not be published. Required fields are marked *