അമിതമായ ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ.

ഉയർന്ന രക്തസമ്മർദം സമൂഹത്തിൽ ഇപ്പോൾ വളരെ സ്വാഭാവികമായി കാണുന്ന ഒരു കാര്യമാണ്. ജീവിതശൈലി രോഗങ്ങൾ ഇന്നത്തെ കാലത്ത് നേരത്തെ ഉണ്ടായിരുന്ന കാലത്തേക്കാൾ വളരെ കൂടുതലാണ്. ആയിട്ട് സമ്മർദ്ദം കൃത്യമായി നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ വരാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഒന്ന് തലച്ചോറിലേക്കുള്ള രക്ത ഒഴുക്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.

അതോടൊപ്പം തന്നെ ഹൃദയസംബന്ധമായതും കിഡ്നി സംബന്ധമായതുമായ രോഗങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു. ഇതിനെ നിയന്ത്രിക്കാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അതിൽ ആദ്യത്തെ കാര്യം ഭക്ഷണങ്ങളിൽ ചേർക്കുന്ന ഉപ്പിന്റെ അളവ് കൃത്യമാക്കുക അല്ലെങ്കിൽ അല്പം കുറയ്ക്കുക. ഉപ്പ് അധികം ആയിട്ടുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക. പച്ചക്കറികൾ പഴവർഗ്ഗങ്ങൾ പാലുൽപന്നങ്ങൾ എന്നിവ കഴിക്കാൻ കൂടുതൽ ശ്രദ്ധിക്കുക.

മൂന്നാമത്തെ കാര്യം നിരന്തരമായി വ്യായാമം ചെയ്യുക. മാനസിക സമ്മർദ്ദം കുറയ്ക്കുക. കുറഞ്ഞത് ആറുമണിക്കൂർ എങ്കിലും നന്നായി ഉറങ്ങുക. ഇത്തരം കാര്യങ്ങൾ രക്തസമ്മർദം കുറയ്ക്കുന്നതിന് പ്രധാനമായും ചെയ്യേണ്ട കാര്യങ്ങളാണ്. ഇവയെല്ലാം ചെയ്തതിനുശേഷം രക്തസമ്മർദം കൂടുതലായി കാണപ്പെടുകയാണെങ്കിൽ ഉടനെ ഒരു ഡോക്ടറെ സമീപിച്ച് മരുന്നുകൾ കഴിക്കേണ്ടതാണ്.

മരുന്നുകൾ കഴിച്ചതിനുശേഷം നിങ്ങൾക്ക് കുറയുന്നില്ല എങ്കിൽ ശരീരത്തിൽ ഹൃദയസംബന്ധമായോ കിഡ്നി സംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടായിട്ടുള്ളതിന്റെ സൂചനയും ആയിരിക്കാം. അതുകൊണ്ട് കൃത്യമായ സമയങ്ങളിൽ അതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *