Making Of Tasty Crispy Masala Dosa : ഹോട്ടലിൽ നിന്നും മസാല ദോശ കഴിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ അതുപോലെ ഒരു മസാല ദോശ വീട്ടിൽ തന്നെ ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ഇതുപോലെ ചെയ്താൽ മതി. ആദ്യം തന്നെ രണ്ട് കപ്പ് പച്ചരി അരക്കപ്പ് ഉഴുന്ന് കാൽ ടീസ്പൂൺ ഉലുവ എന്നിവ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കഴുകിയെടുക്കുക ശേഷം കുറച്ചു നല്ല വെള്ളം ചേർത്ത് കുതിർക്കാനായി അടച്ചുവയ്ക്കുക. ശേഷം ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക .
അരക്കപ്പ് ചോറ് ചേർക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തി മാവ് പൊന്തി വരുന്നതിനായി മാറ്റിവയ്ക്കുക. അതേസമയം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക .
ശേഷം അര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു സവാള ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക വഴന്നു വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ട് ഉരുളൻ കിഴങ്ങ് കുക്കറിൽ വേവിച്ച് എടുത്തത് ചെറിയ കഷണങ്ങളാക്കി മുറിച്ച് ചേർക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക കുറച്ചു ചൂട് വെള്ളം കൊടുക്കുക നിങ്ങൾക്ക് ഇതിലേക്ക് മറ്റ് പച്ചക്കറികൾ എല്ലാം തന്നെ ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം ഉരുളൻ കിഴങ്ങ് നന്നായി ഉടച്ച് യോജിപ്പിക്കുക കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി ഡ്രൈ ആക്കി എടുക്കുക. മസാല തയ്യാറായി കഴിഞ്ഞാൽ മാറ്റിവയ്ക്കുക അടുത്തതായി മാവ് എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു 10 മിനിറ്റ് മാറ്റിവയ്ക്കുക അതുകഴിഞ്ഞ് ദോശ ചൂടാക്കി ആവശ്യത്തിന് മാവ് ഒഴിച്ചു കൊടുക്കുക വളരെ കനം കുറഞ്ഞ രീതിയിൽ പരത്തിയെടുക്കുക അതിലേക്ക് കുറച്ച് നെയ്യ് അല്ലെങ്കിൽ ഓയിൽ ഒഴിച്ചു കൊടുക്കുക നന്നായി മൊരിഞ്ഞു വരുമ്പോൾ മസാല അതിന് നടുവിലായി വെച്ച് മടക്കിയെടുക്കുക. Credit : sruthis kitchen