Making Of Tasty Vazhuthanaga Roast : വീട്ടിൽ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വഴുതന റെസിപ്പി ആണ് പറയാൻ പോകുന്നത്. വഴുതനങ്ങ കഴിക്കാനും മടിയുള്ള കുട്ടികൾക്ക് എല്ലാം ഇതുപോലെ തയ്യാറാക്കി കൊടുക്കുകയാണെങ്കിൽ വളരെ ആസ്വദിച്ചു കഴിക്കുന്നത് ആയിരിക്കും ഇത് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും നല്ല കോമ്പിനേഷൻ ആയിരിക്കും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യമുള്ള വഴുതനങ്ങ മീഡിയം വലുപ്പത്തിലുള്ള കഷ്ണങ്ങളാക്കി മുറിച്ച് അരമണിക്കൂറോളം വെള്ളത്തിൽ ഇട്ടു വയ്ക്കുക .
ശേഷം പിഴിഞ്ഞ് എടുക്കുക. ഒരു പാത്രത്തിലേക്ക് അഞ്ച് ടീസ്പൂൺ മൈദ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്ക് വഴുതനങ്ങ ചേർത്ത് കുറച്ചു വെള്ളം കൂടി ഒഴിച്ച് നന്നായി പൊതിഞ്ഞെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടാകുമ്പോൾ വഴുതനങ്ങ ഓരോന്നായി ഇട്ട് നന്നായി ഫ്രൈ ചെയ്ത് കോരി മാറ്റുക. അടുത്തതായി മറ്റൊരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം ഒന്നര ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർക്കുക.
അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കിക്കൊടുക്കുക ശേഷം അര ടീസ്പൂൺ മൂന്ന് ടീസ്പൂൺ ടൊമാറ്റോ സോസ് ഒരു ടീസ്പൂൺ ചില്ലി സോസ് എന്നിവ ചേർത്താൽ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു കപ്പ് ചൂടുവെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. മസാല നന്നായി കുറുകി വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന വഴുതനങ്ങ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചെറിയ തീയിൽ ഒരു അഞ്ചുമിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ശേഷം മല്ലിയില ഇട്ട് ഇറക്കി വയ്ക്കാം. Credit : Sheeba’s recipe