നമ്മുടെ ജീവിതത്തിൽ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമായിരിക്കും നമ്മുടെ സുഹൃത്തുക്കളിൽ നിന്നോ നമ്മുടെ ബന്ധുക്കളിൽ നിന്നോ അയൽവാസികളിൽ നിന്നോ നമുക്ക് ഏൽക്കുന്ന കണേറ് അല്ലെങ്കിൽ ദൃഷ്ടി ദോഷം. നമ്മുടെ കഷ്ടപ്പാട് കൊണ്ടും അധ്വാനവും കൊണ്ടും നമ്മൾ നേടിയെടുക്കുന്ന വിജയങ്ങൾ കണ്ട് വലിയ രീതിയിൽ ദൃഷ്ടി വയ്ക്കാറുണ്ട്. അതെല്ലാം തന്നെ നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങൾ ആയിരിക്കും നമ്മളിൽ ഉണ്ടാക്കുന്നത്. പ്രത്യേകിച്ചും ചില നക്ഷത്രക്കാർ കണ്ണു വെച്ചാൽ അത് വളരെയധികം ദോഷമായി ബാധിക്കും.
ഇതിൽ ആദ്യത്തെ നക്ഷത്രം അത്തം. ഈ നക്ഷത്രത്തിൽ ജനിക്കുന്ന എല്ലാവരും ഇത്തരത്തിൽ പെട്ടവർ അല്ല. പക്ഷേ അത്തരത്തിൽ ഒരു അടിസ്ഥാന സ്വഭാവം കാണുന്നു. അറിഞ്ഞുകൊണ്ട് ഇവർ ചെയ്യുന്നത് പറയുന്നതും ആയിട്ടുള്ള കാര്യങ്ങൾ ഉറപ്പായും നടക്കുന്നതായിരിക്കും. മറ്റൊരു നക്ഷത്രമാണ് കാർത്തിക. ഇവർ ഏതെങ്കിലുമൊരു കാര്യം കണ്ട് അതിൽ ചൂഴ്ന്നു നോക്കി കഴിഞ്ഞാൽ അവിടെ കലഹം ഉറപ്പാണ്. അത് പല രീതിയിലുള്ള മനപ്രയാസത്തിലേക്ക് ദുഃഖത്തിലേക്കും കൊണ്ട് ചെല്ലുന്നതായിരിക്കും.
അടുത്ത നക്ഷത്രമാണ് ആയില്യം. അവരുടെ നോട്ടം ഇത് ഗുണമായിട്ടും ദോഷമായിട്ടും ബാധിക്കും. അവർ വളരെ സന്തോഷത്തോടുകൂടിയാണ് നമ്മളെ നോക്കുന്നത് എങ്കിൽ അത് നമ്മുടെ സർവ്വ ഐശ്വര്യത്തിനും അല്ലെങ്കിൽ ദോഷ ചിന്തയോടെയാണ് നോക്കുന്നത് എങ്കിൽ നമുക്ക് നെഗറ്റീവ് കാര്യങ്ങൾ നടക്കുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് ഉത്രാടം. ഇവർ ദൃഷ്ടി ദോഷം വെച്ചാൽ ധനനഷ്ടം ആണ് കാണിക്കുന്നത്. മറ്റൊരു നക്ഷത്രമാണ് അവിട്ടം ഇവർക്ക് ഈ സാധ്യത വളരെ കൂടുതലാണ് എന്നാണ് പറയുന്നത്.
അവർ വളരെ സങ്കടപ്പെട്ടോ ദേഷ്യത്തോടെയോ മനസ്സിൽ എന്തെങ്കിലും ഇതുപോലെയുള്ള ചിന്തകൾ പറയുകയാണെങ്കിൽ അതുറപ്പായും നടക്കുന്നതായിരിക്കും. പ്രകടമായി തന്നെ അതിന്റെ ഫലം അവർ അനുഭവിക്കുന്നത് ആയിരിക്കും. മറ്റൊരു നക്ഷത്രമാണ് ചിത്തിര. ഇവരുടെ നോട്ടം വീട്ടിൽ അനർത്ഥങ്ങൾ നടക്കുവാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ്. കുറെ ദിവസത്തേക്ക് വീടിന്റെ എല്ലാ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നത് ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : infinite stories