Thani Naadan Style Fish Curry : മീൻ കറി പല രീതിയിൽ വയ്ക്കുന്നവരാണ് ഓരോ വീട്ടമ്മമാരും ഓരോ സ്ഥലത്തെയും പ്രത്യേകത അനുസരിച്ച് മീൻ കറികൾ വ്യത്യസ്തമായിരിക്കും. അതിൽ തന്നെ വറുത്തരച്ചു വെക്കുന്ന മീൻ കറി കഴിക്കാൻ ഇഷ്ടമുള്ള ആളുകൾക്ക് വേണ്ടി ഇതാ ഒരു പുതിയ റെസിപ്പി. മീൻ കറി ഇനി ഇതുപോലെ വറുത്തരച്ചു വെക്കൂ. ഇതിനായി ഏത് മീനാണോ നിങ്ങൾ എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക .
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് 4 ടീസ്പൂൺ തേങ്ങ ചിരകിയത് ചേർക്കുക ശേഷം അതിന്റെ നിറം മാറിവരുന്നത് വരെ ഇളക്കിക്കൊടുക്കുക നിറം മാറി വരുമ്പോൾ രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക .
അടുത്തതായി മൺപാത്രത്തിലേക്ക് മീൻ ഇട്ടുകൊടുക്കുക അതിലേക്ക് നാല് പച്ചമുളക് രണ്ട് ചുവന്നുള്ളി ചെറിയ കഷണം ഇഞ്ചി ചതച്ചത് മൂന്ന് കുടംപുളി കറിവേപ്പില അരച്ചുവെച്ചിരിക്കുന്ന തേങ്ങയുടെ അരപ്പ് ഒന്നര ഗ്ലാസ് വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം അടുപ്പിൽ വച്ച് ചൂടാക്കുക.
ചെറുതായി തിളച്ചു വരുമ്പോൾ അടച്ചുവെച്ച് വേവിക്കുക. മീൻ നല്ലതുപോലെ കുറുകി വരുമ്പോൾ കുറച്ചു കറിവേപ്പിലയും രണ്ട് ടീസ്പൂൺ പച്ച വെളിച്ചെണ്ണയും ഒഴിച്ച് ഇറക്കി വയ്ക്കുക. വളരെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കാൻ പറ്റുന്ന ഈ റെസിപ്പി നിങ്ങളും തയ്യാറാക്കി നോക്കണേ. Credit : Sheeba’s recipes