Making Of Tasty Bread Banana Snack : രാവിലെ ബ്രേക്ക്ഫാസ്റ്റ്നും വൈകുന്നേരം കഴിക്കാനും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് പറയാൻ പോകുന്നത് ബ്രഡും പഴവും ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക.
അതിലേക്ക് മൂന്ന് ടീസ്പൂൺ പാലു ചേർക്കുക ശേഷം കാൽ ടീസ്പൂൺ കറുവപ്പട്ട പൊടിച്ചെടുത്തത് ചേർത്തുകൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അടുത്തതായി ഒരു ഫ്രണ്ട് എടുത്ത് അതിന്റെ നടുവിലുള്ള ഭാഗം ചതുരാകൃതിയിൽ മുറിച്ചു മാറ്റുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് ബട്ടർ തേച്ചു കൊടുത്തതിനു ശേഷം ബ്രഡ് വെച്ച് കൊടുക്കുക.
നടുവിലുള്ള ഹോളിന്റെ അകത്തേക്ക് ചെറുതായി അരിഞ്ഞ നേന്ത്രപ്പഴം വെച്ചു കൊടുക്കുക ശേഷം അതിനു മുകളിലേക്ക് മുട്ടയുടെ മിക്സ് ഒഴിച്ചു കൊടുക്കുക അതിനുമുകളിലായി മുറിച്ചെടുത്ത ബ്രെഡിന്റെ പീസും വച്ചുകൊടുക്കുക ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക രണ്ട് ഭാഗവും നല്ലതുപോലെ വേവിച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക ബാക്കിയുള്ള ബ്രെഡ് ഇതുപോലെ തന്നെ തയ്യാറാക്കുക രാവിലെ ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കണമെങ്കിൽ എല്ലാവരും ഇത് തയ്യാറാക്കൂ വൈകുന്നേരം നാലുമണിക്ക് പലഹാരമായും ഇതു തയ്യാറാക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips