Making Of Tasty Ulli Theeyal : ഉച്ചയ്ക്ക് ചോറിന്റെ കൂടെ കഴിക്കാൻ ഇന്ന് സ്പെഷ്യലായി ഉള്ളിത്തീയൽ ഉണ്ടാക്കാം ഇത് എല്ലാവർക്കും തന്നെ ഒരുപാട് ഇഷ്ടപ്പെടും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 250 ഗ്രാം ചുവന്നുള്ളി തയ്യാറാക്കി വയ്ക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് കപ്പ് നാളികേരം എടുക്കുക അതിലേക്ക് നാലു ചുവന്നുള്ളി ചെറുതായി അരിഞ്ഞത് 5 വറ്റൽ മുളക് കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
നാളികേരത്തിന്റെ നിറം ചെറുതായി മാറി വരുന്ന സമയത്ത് അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി രണ്ട് നുള്ള് പെരുഞ്ചീരകപ്പൊടി രണ്ടു നുള്ള് മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്ന സമയത്ത് തേങ്ങ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക .
അടുത്തായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുകും രണ്ട് വറ്റൽമുളകും കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക ശേഷം എടുത്തു വച്ചിരിക്കുന്ന ചുവന്നുള്ളി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക അതിലേക്ക് രണ്ട് കപ്പ് ചൂടുവെള്ളം കൂടി ഒഴിച്ച് നന്നായി തിളപ്പിക്കുക.
ഉള്ളി നല്ലതുപോലെ തിളച്ചു വരുമ്പോൾ ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പിഴിഞ്ഞെടുത്ത വെള്ളം അതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ മുക്കാൽ കപ്പ് ചൂടുവെള്ളം ഒഴിച്ചുകൊടുക്കാവുന്നതാണ് ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. തിളച്ച് എണ്ണയെല്ലാം തന്നെ തെളിഞ്ഞു കറി കുറുകി പാകമാകുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. Credit: Sheeba’s recipes