നാം ദിവസവും ഉപയോഗിക്കുന്ന ജീരകം ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ് കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നത് മുതൽ തടി കുറയ്ക്കാൻ വരെ ഉപയോഗപ്രദമാണ് ഈ ചെറിയ ജീരകം മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം വൈറ്റമിൻസ് തുടങ്ങിയ പല ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും ഇത് ഏറെ ഗുണം ചെയ്യുന്നതും ആണ്. അയണിന്റെ നല്ലൊരു കലവറയാണ് ജീരകം.
പലരും ചിലപ്പോൾ വെറും രുചിക്ക് വേണ്ടി മാത്രമാകും ഇത് ഉപയോഗിക്കുന്നത് എന്നാൽ ജീരകവെള്ളം കുടിക്കുന്നത് കൊണ്ട് അനവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു രാത്രി കിടക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് ചെറു ചൂടുള്ള ജീരകവെള്ളം കുടിച്ചു കിടന്നു നോക്കൂ ഗുണങ്ങൾ നിസ്സാരമല്ല രാത്രി ജീരകവെള്ളം കുടിച്ച് കിടക്കുന്നത് ദഹനം മെച്ചപ്പെടുത്തുവാനും ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ ഉള്ള പരിഹാരവും കൂടിയാണ്.
രാത്രി ഇത് വയറിന് സുഖം നൽകുന്നതാണ് ഈ പ്രശ്നങ്ങൾ കാരണം രാവിലെ ഉണ്ടാകാൻ സാധ്യതയുള്ള മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ തടയുവാൻ സഹായിക്കുന്നു കൊളസ്ട്രോൾ തടയാനുള്ള നല്ലൊരു മാർഗമാണ് രാത്രി ജീരകവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുന്നതിനും ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായകരമാകുന്നു ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനുള്ള മാർഗം കൂടിയാണ് ഇത്.
ഇത് ശരീരത്തിൽ ഉണ്ടാകുന്ന ഡോക്സിനുകളെ പുറം തള്ളുന്നതിന് സഹായിക്കുന്നു. ഇതുവഴി കാൻസർ കോശങ്ങളെ തടയുവാനും സാധിക്കുന്നു ലിവർ കിഡ്നി എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഉള്ളതാണ് ജീരകവെള്ളം ജീരകത്തിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. video credit : beauty life with sabeena