Making Of Tasty Onion Achar : വെളുത്തുള്ളി അച്ചാർ വളരെ രുചികരമായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം കടകളിൽ നിന്നും വാങ്ങുന്ന രീതിയിൽ തന്നെ അത്രയും ടേസ്റ്റ് നമുക്ക് ഉണ്ടാക്കിയെടുക്കാം. അതിനായി 250 ഗ്രാം വെളുത്തുള്ളി ദൂര കളഞ്ഞ വൃത്തിയാക്കി വയ്ക്കുക ശേഷം അതിൽ നിന്നും മൂന്ന് ടീസ്പൂൺ വെളുത്തുള്ളിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക,
അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചേർത്തു കൊടുക്കുക ശേഷം നന്നായി അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നലെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി ചേർത്ത് കൊടുക്കുക ശേഷം കുറച്ചു കറിവേപ്പിലയും നന്നായി മൂപ്പിച്ച് എടുക്കുക അതിലേക്ക് ബാക്കിയുള്ള വെളുത്തുള്ളിയും നാല് പച്ചമുളക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
വെളുത്തുള്ളിയുടെ നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് നാല് ടീസ്പൂൺ മുളകുപൊടി ചേർത്തു കൊടുക്കുക കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഉലുവാപ്പൊടി ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളി പിഴിഞ്ഞെടുത്ത വെള്ളംഅര കപ്പ് ചേർത്തു കൊടുക്കുക .
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതുപോലെ അരക്കപ്പ് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. ഇതൊരു 10 മിനിറ്റ് എങ്കിലും നല്ലതുപോലെ തിളപ്പിക്കേണ്ടതാണ് അതിനുശേഷം ഒരു ടീസ്പൂൺ ശർക്കര ചേർത്ത് ഇളക്കി യോജിപ്പിച്ച പകർത്തി വയ്ക്കാം. Credit : Sheeba’s recipes