Making Of Curd Vendakka Curry : സാധാരണ വെണ്ടയ്ക്കവും നമ്മൾ നേരത്തെ കറി ഉണ്ടാക്കാറുണ്ടല്ലോ അതുപോലെ വെണ്ടയ്ക്ക മാത്രം ഇട്ടുകൊണ്ട് മസാലക്കറിയും കഴിച്ചിട്ടുണ്ടാകും എന്നാൽ തൈരും വെണ്ടക്കയും ഉപയോഗിച്ചുകൊണ്ട് മോര് കറി തയ്യാറാക്കി നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതാ ഇന്ന് തന്നെ തയ്യാറാക്കൂ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു അരപ്പ് ആദ്യം തയ്യാറാക്കാം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് 6 ചുവന്നുള്ളി 3 പച്ചമുളക് അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ച് മാറ്റിവയ്ക്കുക .
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം എത്രയാണോ വെണ്ടയ്ക്ക എടുക്കുന്നത് അത് മീഡിയം വലിപ്പത്തിൽ അരിഞ്ഞ് നല്ലതുപോലെ വാട്ടിയെടുക്കുക ശേഷം അത് പകർത്തി വയ്ക്കുക. പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് അര ടീസ്പൂൺ കടുക് പൊട്ടിക്കുക.
അതിലേക്ക് ഒരു നുള്ള് ഉലുവയും ചേർക്കുക ശേഷം ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ ഇഞ്ചിയും ചേർക്കുക ശേഷം നാല് മുളകും കുറച്ച് കറിവേപ്പിലയും ചേർക്കുക അതിലേക്ക് വഴറ്റി വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് ഇളക്കി യോജിപ്പിക്കുക അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർത്ത് കൊടുക്കുക .
ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് കപ്പ് തൈര് ചേർത്ത് കൊടുക്കുക അധികം പുളിയില്ലാത്ത തൈര് എടുക്കുന്നതായിരിക്കും നല്ലത് ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പ് ചേർക്കുക ഒരു നുള്ള് കായപ്പൊടിയും ചേർക്കുക. തൈര് ചേർത്താൽ അധികം തിളപ്പിക്കാൻ പാടില്ല കറി ചെറുതായി ചൂടായി വരുമ്പോൾ പകർത്തുക. വളരെ രുചികരമായ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ഈ മോര് കറി എല്ലാവരും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Credit : Shamees kitchen