ഒരു വ്യക്തിക്ക് പല കാരണങ്ങൾ കൊണ്ടാകാം തലവേദന വരുന്നത് ചിലപ്പോൾ അസുഖങ്ങളുടെ ഭാഗമായിട്ടായിരിക്കാം മറ്റു ചിലപ്പോൾ മാനസികം ആയിട്ടുള്ള ബുദ്ധിമുട്ടുകളും സമ്മർദ്ദങ്ങളും കൊണ്ടും ആയേക്കാം. പലകാരണങ്ങൾ കൊണ്ടായിരിക്കും തലവേദന ഉണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ തലവേദന ഉണ്ടാകുമ്പോൾ കഠിനമായ തലവേദനയാണെങ്കിൽ മരുന്ന് കഴിക്കുവാനോ അല്ലെങ്കിൽ കുറച്ചു സമയം കണ്ണടച്ച് കിടന്നുറങ്ങുവാൻ ശ്രമിക്കുക.
ചില സമയങ്ങളിൽ തലവേദന ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്താൽ മാറുന്നതായിരിക്കും എന്നാൽ ഒട്ടും വിട്ടുമാറാത്ത തലവേദനയാണ് നിങ്ങൾക്കുള്ളതെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗമാണ് പറയാൻ പോകുന്നത്. ആയി നമുക്ക് ആവശ്യമുള്ളത് ചുവന്നുള്ളിയാണ്.
ചുവന്നുള്ളി എടുത്ത് നന്നായി ചതച്ചെടുക്കുക അതിനുശേഷം നെറ്റിയിൽ എവിടെയാണ് വേദനയുള്ളത് അവിടെ നല്ലതുപോലെ പൊത്തി വയ്ക്കുക. അല്ലെങ്കിൽ സവാള എടുത്ത് അരച്ച് അതിന്റെ നീര് മാത്രം എടുക്കുക അതൊരു കോട്ടൻ തുണിയിൽ മുക്കിയതിനു ശേഷം നെറ്റത്ത് ആ തുണിയിട്ട് കൊടുക്കുക.
ഇങ്ങനെ ചെയ്താൽ തലവേദന പെട്ടെന്ന് ഇല്ലാതാകുന്നതായിരിക്കും. ഇത് ചെയ്യുമ്പോൾ കണ്ണടച്ചു വേണം ചെയ്യുവാൻ. എല്ലാവരും തന്നെ തലവേദന വരുന്ന സമയത്ത് ഇതുപോലെ ചെയ്തു നോക്കൂ മറ്റ് മരുന്നുകൾ ഒന്നും കഴിക്കാതെ തന്നെ നമുക്ക് തലവേദന വളരെ പെട്ടെന്ന് മാറ്റാൻ സാധിക്കും. Credit : Malayali corner