Tips and Tricks To Make Soft Idli : നമ്മളെല്ലാവരും ബ്രേക്ക് ഫാസ്റ്റിനെ ഇഡലി ഉണ്ടാക്കുന്നവർ ആയിരിക്കും എന്നാണ് ചില സമയങ്ങളിൽ എങ്കിലും ഇഡലി തയ്യാറാക്കുമ്പോൾ ചിലപ്പോൾ അത് കട്ടിയായി പോകാറുണ്ട് കൃത്യമായ മാവ് തയ്യാറാക്കാത്തത് കൊണ്ടാണ് ഇതുപോലെ സംഭവിക്കാറുള്ളത്. ചില സമയത്ത് ശരിയാവുകയും ചെയ്യും എന്നാൽ ഇനി എല്ലാ സമയങ്ങളിലും പൂ പോലെയുള്ള ഇഡലി ഉണ്ടാക്കുന്നതിനുവേണ്ടി നമുക്ക് എങ്ങനെയാണ് മാവ് കൃത്യമായി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ഒന്നര കപ്പ് ഇഡലി റൈസ് ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിരാനായി മാറ്റിവയ്ക്കുക. അതുപോലെ മുക്കാൽ കപ്പ് ഉഴുന്ന് നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കുക. രണ്ട് നുള്ള് ഉലുവയും വെള്ളത്തിൽ കുറച്ച് സമയം മുക്കി വയ്ക്കുക. അതുപോലെ നമുക്ക് ആവശ്യമുള്ളത് രണ്ട് ടീസ്പൂൺ ചോറ് ആവശ്യമാണ്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അരി ചേർത്ത് നന്നായി അരച്ചെടുക്കുക ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്.
ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഉഴുന്നു ഉലുവയും ചോറും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അത് അരച്ചു വച്ചിരിക്കുന്ന മാവിലേക്ക് ഒഴിച്ചുകൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു അഞ്ചു മിനിറ്റ് എങ്കിലും കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വെക്കേണ്ടതാണ് ശേഷം.
അത് ഒരു പാത്രത്തിൽ ആക്കി അടച്ചു മാറ്റിവയ്ക്കുക. മാവ് നല്ലതുപോലെ പൊന്തി വരുന്നതിനു വേണ്ടിയാണ് ചെയ്യുന്നത് നന്നായി പൊന്തിവന്നു കഴിയുമ്പോൾ സാധാരണ എങ്ങനെയാണ് ഇഡലി ഉണ്ടാക്കുന്നത് അതേ രീതിയിൽ ഇഡ്ഡലി തട്ടിൽ ഉണ്ടാക്കിയെടുക്കുക ഇതൊരു 10 മിനിറ്റിനുള്ളിൽ തന്നെ ഇഡലി നന്നായി വെന്തു വരുന്നതായിരിക്കും. ഈ രീതിയിൽ കറക്റ്റ് ആയി മാവ് തയ്യാറാക്കു ഇഡ്ഡലി നല്ല സോഫ്റ്റ് ആയി തന്നെ ലഭിക്കും.. Credit : mia kitchen