Tasty Lemon Pickle Recipe : നാരങ്ങാ അച്ചാർ പ്രധാനമായും രണ്ട് രീതിയിലുണ്ടാക്കാറുണ്ട് പച്ചമുളക് മാത്രം ചേർത്ത് വെള്ള നിറത്തിലും മുളകുപൊടി ചേർത്ത് ചുവപ്പ് നിറത്തിലും. ഇവിടെ പച്ചമുളക് ചേർത്തുകൊണ്ടുള്ള വെള്ള നാരങ്ങ അച്ചാർ ഒട്ടുംതന്നെ കൈപ്പില്ലാതെ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം നിങ്ങളും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.
ഇതിനായി ആദ്യം തന്നെ 20 നാരങ്ങ എടുത്ത് നാല് കഷണങ്ങളാക്കി മുറിക്കുക ശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചൂടാക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തിയതിനു ശേഷം ആറ് ടീസ്പൂൺ നല്ലെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
അതിലേക്ക് 50 ഗ്രാം ചെറിയ വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക 50ഗ്രാം തന്നെ ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഇവന നല്ലതുപോലെ വളർന്ന മൂത്ത വരുമ്പോൾ അതിലേക്ക് 50 ഗ്രാം ചീന മുളക് ചേർത്തു കൊടുക്കുക . കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക പച്ചമുളക് നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് നാരങ്ങ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിന് ഉപ്പും ചേർക്കുക മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർക്കുക. ശേഷം അടച്ചുവെച്ച് ഒരു 10 മിനിറ്റ് വേവിക്കുക നന്നായി വെന്ത് കഴിയുമ്പോൾ അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഉലുവ ചേർത്ത് കൊടുക്കുക മൂന്ന് ടീസ്പൂൺ ശർക്കര ചേർത്ത് കൊടുക്കുക ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കാൽ കപ്പ് വിനാഗിരി ഒഴിച്ച് കൊടുക്കുക. ഇത്ര മാത്രമേയുള്ളൂ അച്ചാർ തയ്യാർ. Credit : Shamees kitchen