Restaurant Style Veg Manchurian Gravy : നമ്മളെല്ലാവരും തന്നെ റസ്റ്റോറന്റുകളിൽ നിന്നും വെച്ച് മഞ്ചൂരിയൻ ചിക്കൻ മഞ്ചൂരിയൻ എന്നിങ്ങനെയുള്ളവരെ എല്ലാം കഴിച്ചിട്ടുണ്ടാകും എന്നാൽ ഇത് നമുക്ക് നിസ്സാരമായി വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതേയുള്ളൂ. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് കാബേജ് ചെറുതായി അരിഞ്ഞത് ഒരു കപ്പ് ക്യാരറ്റ് ചെറുതായി അരിഞ്ഞത് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് .
ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ കുരുമുളക് 4 ടീസ്പൂൺ മൈദ 4 ടീസ്പൂൺ കോൺഫ്ലവർ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ശേഷം അത് എണ്ണയിൽ ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ പൊരിച്ചെടുത്ത മാറ്റിവയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം 9 വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു ക്യാപ്സിക്കം വഴറ്റുക അതിനുശേഷം രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസ് രണ്ട് ടീസ്പൂൺ ചില്ലി സോസ് ഒരു ടീസ്പൂൺ സോയ സോസ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം ഒന്നര ടീസ്പൂൺ കുരുമുളക് ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ഒന്നര ടീസ്പൂൺ കോൺഫ്ലവർ കുറച്ച് വെള്ളത്തിൽ കലക്കി അതും ഒഴിച്ച് കൊടുത്ത് നല്ലതുപോലെ കുറുക്കി എടുക്കുക കുറുകി വരുമ്പോൾ വറുത്ത് വച്ചിരിക്കുന്ന ഉരുളകൾ അതിലേക്ക് ഇട്ടു കൊടുത്താൽ ഇളക്കി യോജിപ്പിക്കുക ശേഷം കുറച്ച് മല്ലിയിലയും ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen