Making Of Tasty Vendakka Egg Recipe : വെണ്ടക്കയം മുട്ടയും ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കാം നിങ്ങൾ ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല എങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ ചോറുണ്ണാൻ ഇത് മാത്രം മതി. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി പാകമായ വെണ്ടയ്ക്ക ആവശ്യത്തിന് ഉള്ളത് എടുക്കാം.
ശേഷം അത് ഭട്ടത്തിൽ അരിഞ്ഞെടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക ശേഷം രണ്ടു മുട്ട അതിലേക്ക് പൊട്ടിച്ചൊഴിക്കുക ഒരു സവാള ചെറുതായി അരിഞ്ഞതും എരുവിന് ആവശ്യമായ പച്ചമുളക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ഒരു നുള്ള് മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
നിങ്ങൾക്ക് വേണമെങ്കിൽ ഇതിലേക്ക് കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാവുന്നതാണ്.. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിയ മുട്ടയും വെണ്ടക്കയം അതിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം ചെറിയ തീയിൽ വെച്ച് അടച്ചുവെച്ച് വേവിക്കുക.
ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക തിരിച്ചിട്ട് കൊടുക്കുന്ന സമയത്ത് പൊട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക അതിനുശേഷം വീണ്ടും അടച്ചുവയ്ക്കുക വേവിക്കുക. വെണ്ടക്കയും മുട്ടയും നല്ലതുപോലെ വെന്തു വരേണ്ടതാണ്. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. ചോറിന്റെ കൂടെ കഴിക്കാൻ ഇത് മാത്രം മതി വേറൊന്നും തന്നെ ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : E&E kitchen