Making Of Tast Spicy Egg Roast : നമ്മൾ റസ്റ്റോറന്റ് നിന്നെല്ലാം കഴിക്കുന്ന മുട്ട റോസ്റ്റിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണല്ലോ. എന്നാൽ അതേ രുചിയിൽ ഇനി വീട്ടിൽ തയ്യാറാക്കിയാലോ. ഇതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല ഒരു പ്രാവശ്യമെങ്കിലും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ചതച്ചു വച്ചിരിക്കുന്ന അഞ്ചു വെളുത്തുള്ളി കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് ചൂടാക്കുക ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി ആവശ്യമായ മുളകുപൊടിയും ചേർത്ത് നല്ലതുപോലെ പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് 5 മുട്ട പുഴുങ്ങിയെടുത്തതിനുശേഷം രണ്ടായി മുറിച്ചത് അതിലേക്ക് ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. മുട്ടയിലേക്ക് മസാല എല്ലാം ചേരുന്നതുവരെ ഇളക്കി യോജിപ്പിക്കുക ശേഷം വളരെ കുറച്ച് ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് പകർത്താം. വേണമെങ്കിൽ ഒരു അഞ്ചുമിനിറ്റ് അടച്ചുവെച്ച് വേവിക്കാവുന്നതാണ്.
അങ്ങനെയാണെങ്കിൽ മുട്ടയിലേക്ക് മസാല നല്ലതുപോലെ ഇറങ്ങിച്ചെന്ന് പാകം ആകുന്നതായിരിക്കും. ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും ഇടിയപ്പത്തിന്റെ കൂടെയും എല്ലാം ഇത് നല്ല കോമ്പിനേഷനാണ് ഒരു പ്രാവശ്യമെങ്കിലും മുട്ട ഇതുപോലെ തയ്യാറാക്കി നോക്കൂ വെറും അഞ്ചു മിനിറ്റ് കൊണ്ട് തന്നെ നമുക്ക് റെഡിയാക്കാൻ പറ്റുന്നതേയുള്ളൂ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : mia kitchen