Making Of kovakka Mezhukkupuratti : കോവയ്ക്ക ഉപയോഗിച്ചുകൊണ്ട് ഒരിക്കലെങ്കിലും ഇതുപോലെ ഒരു ഫ്രൈ ഉണ്ടാക്കി നോക്കൂ ഇതിന്റെ രുചി വളരെ അപാരം തന്നെയാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത്നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കിയ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മുക്കാൽ ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് അഞ്ച് വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക വെളുത്തുള്ളി നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് നാലു വറ്റൽ മുളക് ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക .
സവാള നല്ലതുപോലെ വഴന്നു വരുന്ന സമയത്ത് കറിവേപ്പില അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് മീഡിയം വലുപ്പത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ഗോവയ്ക്ക് ചേർത്തു കൊടുക്കുക ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം അരക്കപ്പ് വെള്ളം ചേർത്ത് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ ഭാഗമായതിനുശേഷം മാത്രം പകർത്തുക. Credit : Shamees kitchen