ക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമുക്ക് പലതരത്തിലുള്ള പ്രസാദങ്ങളും തരാറുണ്ട് ഇവിടെ നാല് പ്രസാദങ്ങൾ നൽകിയിട്ടുണ്ട് ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക നിങ്ങളെപ്പറ്റി കുറച്ചു കാര്യങ്ങൾ പറയാം. ആദ്യത്തെ പ്രസാദം ചന്ദനമാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ കുടുംബവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികളാണ്. കുടുംബം വിട്ട് വേറൊരു ജീവിതമില്ല എന്ന് ചിന്തിക്കുന്നവരാണ്. എവിടെയെങ്കിലും യാത്ര പോയാൽ തന്നെയും തിരികെ വീട്ടിൽവരാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. വേറെ എവിടെപ്പോയാലും വീട്ടിലേക്ക് വരുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം അതൊന്നു വേറെ തന്നെയായിരിക്കും . ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെ എല്ലാം കടന്നു പോകേണ്ടി വരുന്നവരാണ്.
ആത്മവിശ്വാസത്തോടെ എല്ലാം അതിൽ നിന്നും തിരികെ വരുന്നവർ ആയിരിക്കും. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത മറ്റുള്ളവരെ മനസ്സിലാക്കി പ്രവർത്തിക്കുവാൻ കഴിവുള്ളവർ ആയിരിക്കും. അടുത്തത് കുങ്കുമമാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിൽ മാത്രം ജീവിക്കാൻ താല്പര്യമില്ലാത്തവർ ആയിരിക്കും എപ്പോഴും ലോകം കാണണം എന്ന് ചിന്തിക്കുന്നവർ ആയിരിക്കും. മറ്റുള്ളവരിൽ നിന്ന് പലതരത്തിലുള്ള കുറ്റപ്പെടുത്തലുകളും അവർ നേരിട്ടിട്ടുണ്ടാകും എങ്കിൽ തന്നെയും ജീവിതത്തിൽ വളരെയധികം റിസ്ക് ഏറ്റെടുത്ത കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നവരായിരിക്കും. അതുപോലെ തന്നെ ചെറിയ കുട്ടികളുടെ മനസ്സുള്ളവർ ആയിരിക്കും ഇവർ.
പോലെത്തന്നെ ഇവർ പലപ്പോഴും പറയുന്ന വാക്കുകൾ എല്ലാം ഹൃദയത്തിൽ നിന്നും വരുന്നതായിരിക്കും ഒന്നും തന്നെ ആരെയും കബളിപ്പിക്കാൻ വേണ്ടി പറയുന്നതായിരിക്കുകയില്ല. അടുത്തത് മഞ്ഞളാണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ ഒരുപാട് കാര്യങ്ങൾ എപ്പോഴും ചിന്തിച്ചു കൂട്ടുന്നവർ ആയിരിക്കും. ചില സമയങ്ങളിൽ എന്തിനാണ് ചിന്തിക്കുന്നത് എന്ന് പോലും അവർ ആലോചിച്ചു പോകും. പക്ഷേ അതൊരിക്കലും അവരെ നശിപ്പിക്കുകയില്ല എന്നുള്ളതാണ് അതിലൂടെ വരാൻ പോകുന്ന കാര്യങ്ങളെല്ലാം വ്യക്തമായി മുൻകൂട്ടി ചിന്തിക്കുന്നവർ ആയിരിക്കും. അതുകൊണ്ടുതന്നെ പല ദുരിതങ്ങളും ഇവരിൽനിന്ന് ഒഴിഞ്ഞുമാറി പോകും.
ഇവരുടെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് സത്യസന്ധതയാണ്. തലപോയാലും കൊടുത്ത വാക്കിൽ നിന്നും പിന്മാറാത്ത വ്യക്തികൾ ആയിരിക്കും ഇവർ. അടുത്തത് ഭസ്മമാണ് തിരഞ്ഞെടുത്തത് എങ്കിൽ പരുക്കൻ സ്വഭാവമുള്ളവരാണ് എന്ന് വിചാരിച്ചാൽ പോലും അത്തരത്തിലുള്ള സ്വഭാവക്കാർ ആയിരിക്കുകയില്ല അവർ വിശാലമായ മനസ്സില് ആയിരിക്കും ഇന്നല്ലെങ്കിൽ നാളെ ലോകം തിരിച്ചറിയുകയായിരിക്കും. എപ്പോഴും സ്വന്തം കാര്യം നൽകണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും ഉറച്ച മനസ്സുള്ളവർ ആയിരിക്കും. ഒരുപാട് തിരിച്ചടികൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിലും അതുതന്നെയായിരിക്കും അവരുടെ ജീവിതത്തിലെ ഓരോ അടിത്തറയായി മാറുന്നത്. വളരെയധികം ആത്മവിശ്വാസം അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തിൽ ഉണ്ടായിരിക്കും.