തലയിൽ താരൻ വന്നാൽ എല്ലാവർക്കും അറിയാം അതിന്റെ ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്ന് എന്ന്. തലമുടി വല്ലാതെ കൊഴിഞ്ഞുപോവുകയും മുടിയുടെ ആരോഗ്യം തന്നെ നഷ്ടപ്പെട്ടു പോവുകയും ചെയ്യും. കൂടാതെ താരൻ മുഖത്ത് വീഴുകയാണെങ്കിൽ അവിടെയെല്ലാം മുഖക്കുരു ഉണ്ടാവുകയും ചെയ്യും അത്തരത്തിൽ താരൻ കാരണം.
പലർക്കും പലതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്നതേയുള്ളൂ. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു നാരങ്ങയുടെ പകുതി നേരിൽ എടുക്കുക.
ശേഷം അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ ശേഷം നിങ്ങൾക്കിത് നേരിട്ട് തലയിൽ തേച്ചുകൊടുക്കാം അല്ലെങ്കിൽ ഒരു തുണിയിൽ മുക്കിയതിനു ശേഷം തലയോട്ടിയാൽ മാത്രം തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്തതിനുശേഷം കുറച്ചുസമയം മസാജ് ചെയ്യുക.
ശേഷം 15 മിനിറ്റോളം തലയിൽ അതുപോലെ തന്നെ വയ്ക്കുക അത് കഴിഞ്ഞതിനുശേഷം ഷാമ്പു ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക നിങ്ങൾ ഇത് ആഴ്ചയിൽ ഒരു മൂന്ന് ദിവസമെങ്കിലും ചെയ്യുന്നത് വളരെ നല്ലതായിരിക്കും. എങ്കിൽ മാത്രമേ പൂർണമായും താരനെ നമുക്ക് ഒഴിവാക്കാൻ സാധിക്കു. Credit : Grandmother tips