Making Of Tasty Pavakka Curry : സാധാരണ എല്ലാവർക്കും തന്നെ പാവയ്ക്ക കഴിക്കാൻ വളരെ മടിയാണ് എന്നാൽ നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന പോഷകമൂല്യങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇത് ഒരിക്കലും തന്നെ നമ്മൾ ഒഴിവാക്കാൻ പാടില്ല. എന്നാൽ പലരും ഇത് കഴിക്കാൻ മടി കാണിക്കുന്നു. അതുകൊണ്ടുതന്നെ പാവയ്ക്ക വളരെ രുചിയോടെ കഴിക്കുന്നതിന് പറ്റുന്ന രീതിയിൽ ഒരു കറി നമുക്ക് ഉണ്ടാക്കി നോക്കിയാലോ എന്നാൽ ഇതുപോലെ തയ്യാറാക്കു.
ഇതിനായി മീഡിയം വലുപ്പത്തിലുള്ള മൂന്ന് പാവയ്ക്ക എടുത്ത് കനം കുറഞ്ഞ വട്ടത്തിൽ അരിയുക അതിലേക്ക് ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അരമണിക്കൂറിന് ശേഷം കുറച്ചു വെള്ളം ഒഴിച്ച് നന്നായി കഴുകി മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം പാവയ്ക്ക അതിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റിടുക്കുക ശേഷം മാറ്റി വയ്ക്കുക. അതേ പാനിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർക്കുക.
അര ടീസ്പൂൺ ജീരകം 15 വെളുത്തുള്ളി ചേർത്ത നന്നായി വഴറ്റിയെടുക്കുക ശേഷം 20 ചുവന്നുള്ളിയും ചേർത്തു കൊടുക്കുക ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക എല്ലാം നന്നായി വഴന്ന ഭാഗമാകുമ്പോൾ 1 1/2 ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടിയും ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ രണ്ട് തക്കാളി അരച്ചെടുത്തത് ചേർത്തു കൊടുക്കുക .
ശേഷം ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു നാരങ്ങാ വലിപ്പത്തിലുള്ള വാളൻപുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക. കറിക്ക് ആവശ്യമായ വെള്ളം കൂടി ചേർത്ത് കൊടുക്കുക ശേഷം നന്നായി തിളച്ചു വരുമ്പോൾ പാവയ്ക്കയും കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക കറി ഒരു ഗ്രേവി പരുവത്തിൽ ആകുന്നത് വരെ ഉണ്ടാക്കുക. പാകമായതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്. Video credit : Shamees kitchen