Making Of Perfect Poori : എങ്ങനെയാണ് വളരെ പെർഫെക്ട് ആയി രീതിയിൽ പൂരി ഉണ്ടാക്കുന്നത് എന്ന് നോക്കാം ചിലപ്പോഴെങ്കിലും രാവിലെ ബ്രേക്ക്ഫാസ്റ്റിനെ പൂരി തയ്യാറാക്കുമ്പോൾ കട്ടി കൂടി പോവുകയോ അല്ലെങ്കിൽ ബോൾ പോലെ വീർത്തു വരാതെ പോവുകയോ ചെയ്യുന്ന സാഹചര്യങ്ങൾ പലപ്പോഴും വീട്ടമ്മമാർ നേരിട്ട് ഉണ്ടായിരിക്കും അതുകൊണ്ടുതന്നെ ഈ ടിപ്പ് കാണാതെ പോകരുത്.
തയ്യാറാക്കാനായി രണ്ട് കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ മൈദ പൊടി ചേർത്തു കൊടുക്കുക ശേഷം ഒരു രണ്ട് ടീസ്പൂൺ റവയും ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് തയ്യാറാക്കുക.
നന്നായി കുഴച്ച് തയ്യാറാക്കിയതിനുശേഷം അരമണിക്കൂർ നേരത്തേക്ക് പാത്രം അടച്ച് മാറ്റിവയ്ക്കുക അതുകഴിഞ്ഞ് അതിനുശേഷം തയ്യാറാക്കാൻ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ചൂടാക്കാൻ വയ്ക്കുക ശേഷം മാവിൽ നിന്നും ഒരേ വലുപ്പത്തിലുള്ള ഉരുളകൾ ഉരുട്ടിയെടുക്കുക ശേഷം.
ആവശ്യത്തിന് പൊടി ഉപയോഗിച്ച് കൊണ്ട് പരത്തുക അത് കഴിഞ്ഞ് നിങ്ങൾക്ക് ഇഷ്ടമുള്ള വലിപ്പത്തിൽ വേണമെങ്കിൽ അതിനനുസരിച്ചുള്ള ഒരു പാത്രം എടുത്ത് കമഴ്ത്തി ഒരേ വലിപ്പത്തിൽ മുറിച്ചെടുക്കുക. തയ്യാറാക്കിയ ഓരോ പൂരിയും നന്നായി ചൂടായിട്ടുള്ള എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം മീഡിയം ചൂടിൽ വച്ച് നന്നായി പൊരിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ പൂരി തയ്യാറാക്കി എടുക്കാം. Credit: Rathna’s kitchen