രാവിലെ ഉണർന്നെഴുന്നേറ്റാൽ ഉടനെ തന്നെ ചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീരും തേനും എല്ലാം ചേർത്തു കുടിക്കുന്നത് പലരുടെയും ശീലമാണ് ഇത് തടി കുറയ്ക്കുക ഡോഗ്സിനുകൾ പുറന്തള്ളുക തുടങ്ങിയ പല ഗുണങ്ങളും ഉള്ളതാണ്. എന്നാൽ രാവിലെ മഞ്ഞൾ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനെ കുറിച്ച് അറിയാമോ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കൂർകുമിനാണ് മഞ്ഞളിന് പ്രധാനപ്പെട്ട പല ഗുണങ്ങളും നൽകുന്നത്.
ചൂട് വെള്ളത്തിൽ മഞ്ഞൾ പൊടി ഇട്ടു തിളപ്പിച്ച് കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ശരീരത്തിന് പ്രതിരോധശേഷി ലഭിക്കാനുള്ള പ്രധാന വഴിയാണ് ഇത്. സന്ധികളിലെ ടിഷ്യൂ നാശം തടയാനുള്ള എളുപ്പവഴിയാണ് സന്ധികളിലെ വേദനയും വാദ സംബന്ധമായ രോഗങ്ങളും തടയാനാകും. ക്യാൻസർ തടയാനുള്ള നല്ലൊരു വഴിയാണ് ഇത് ശരീരത്തിൽ വളരാൻ സാധ്യതയുള്ള ട്യൂമറുകൾ തടയുന്നു.
കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് ഇത് നല്ലൊരു വഴിയാണ് കൊളസ്ട്രോൾ കുറച്ച് സ്ട്രോക്ക് ഹാർട്ടറ്റാക്ക് സാധ്യതകളെയെല്ലാം ഇല്ലാതാക്കുന്നു. ശരീരത്തിലെയും ലിവറിന്റെയും ടോക്സിനുകൾ നീക്കം ചെയ്യുന്നത് കരൾ ആരോഗ്യം കുറയ്ക്കാനുള്ള എളുപ്പവഴിയാണ്. അതുപോലെ പിത്തരസം ഉല്പാദിപ്പിക്കാൻ ശരീരത്തിന് പ്രേരണ നൽകുന്നു പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.
വെറും വയറ്റിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് പ്രമേഹത്തെ തടയുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങളെ നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിനും മഞ്ഞൾ വെള്ളം കുടിക്കുന്നത് വളരെ സഹായകമാണ്. എല്ലാവരും രാവിലെ എഴുന്നേറ്റാൽ വെറും വയറ്റിൽ ഒരു ഗ്ലാസ് മഞ്ഞൾ വെള്ളം കുടിക്കുന്നത് ശീലമാക്കു. Video credit : Kairali health