മക്കളുടെ ഉയർച്ചയ്ക്ക് അമ്മമാർ നിത്യവും ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ.

ഏതൊരു മക്കളുടെയും വിജയത്തിന്റെ പിന്നിൽ ഈശ്വരാധീനത്തിന് പിന്നിൽ ഒരു അമ്മയുടെ പ്രാർത്ഥന അമ്മയുടെ നിറഞ്ഞ മനസ്സ് ഉണ്ട് എന്നാണ് ഒരു അമ്മയുടെ പ്രാർത്ഥന ഉണ്ടെങ്കിൽ അവർ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് അവരെ തേടി സൗഭാഗ്യം വന്നുചേരും എന്നുള്ളതാണ്. മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി അമ്മമാർ വീട്ടിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് നോക്കാം. അവരുടെ ജീവിതത്തിൽ വലിയ ഉയരങ്ങൾ ഉണ്ടാകുന്നതിനു വേണ്ടി കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇതിൽ ആദ്യത്തെ കാര്യം ഓരോരുത്തരുടെയും കുടുംബ ക്ഷേത്രത്തിൽ നടത്തുന്ന പ്രാർത്ഥനയാണ്. എല്ലാമാസവും മക്കളുടെ ജന്മനക്ഷത്രം വരുന്ന സമയത്ത് അമ്മമാർ ക്ഷേത്രത്തിൽ പോയി എണ്ണയും തിരിയും സമർപ്പിക്കുന്നത് അല്ലെങ്കിൽ ദർശനം നടത്തി പ്രാർത്ഥിക്കുന്നതോ മഹാപുണ്യം ആണ്. രണ്ടാമത്തെ കാര്യം വീട്ടിൽ ലക്ഷ്മിദേവിയെ ഉപാസിക്കുക മക്കൾക്ക് വേണ്ടി ലക്ഷ്മി ദേവിയുടെ സ്തുതികളെല്ലാം തന്നെ പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമമാണ്. അതുപോലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് .

തുളസിത്തറയിൽ ജലമർപ്പിച്ചു പ്രാർത്ഥിക്കുക. ലക്ഷ്മി ദേവിയുടെ അവതാരം ആണല്ലോ തുളസി. ആരെ തുളസിയെ പൂജിക്കുന്നുവോ അവിടെ മഹാവിഷ്ണു അവതരിക്കുമെന്നാണ് പറയുന്നത് അതുകൊണ്ടുതന്നെ ജീവിതത്തിൽ വലിയ ഉയരങ്ങൾ ഉണ്ടാകുന്നതിനും ഐശ്വര്യം ഉണ്ടാകുന്നതിനും ഇക്കാര്യങ്ങൾ ചെയ്യുക. അതുപോലെ വീട്ടിൽ നിറകുടം വയ്ക്കുന്നത് വളരെ നല്ലതാണ് ഓടിന്റെ പാത്രത്തിൽ വയ്ക്കുന്നതായിരിക്കും കൂടുതൽ ഉത്തമം.

ജലം നിറച്ച് അതിൽ അല്പം തുളസിയിലയോ പുഷ്പങ്ങളോ നിറച്ചു വയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്. മക്കൾ പുറത്തേക്ക് പോകുന്ന സമയത്ത് ഇത് കണ്ടുകൊണ്ട് പോകുന്നത് വളരെ ഉത്തമമായിരിക്കും. അതുപോലെതന്നെ മറ്റൊരു കാര്യമാണ് കാക്കയ്ക്ക് ആഹാരം നൽകുന്നത്. ശനി ദോഷങ്ങൾ അകന്നു നിൽക്കുന്നതിനു വേണ്ടി കാക്കയ്ക്ക് ആഹാരം നൽകുന്നത് വളരെ ഉത്തമമാണ്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി അമ്മമാർ ചെയ്യുകയാണെങ്കിൽ വീട്ടിലും മക്കൾക്കും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുന്നതാണ്. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *