Making Of Tasty Potato Masala Fry : ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഒരു സിമ്പിൾ ഫ്രൈ തയ്യാറാക്കിയാലോ ചെറിയ കുട്ടികൾക്ക് എല്ലാം തന്നെ ഇത് വളരെ ഇഷ്ടപ്പെടും സാധാരണ ചോറുണ്ണുമ്പോൾ കഴിക്കുവാൻ വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും. അതിനായി കിഴങ്ങ് ആവശ്യമുള്ളത് എടുക്കാവുന്നതാണ്. അതിനുശേഷം നീളത്തിൽ മുറിച്ച് വെള്ളത്തിൽ ഇട്ടു വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അര ടീസ്പൂൺ ജീരകം ചേർക്കുക. ശേഷം 6 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് മൂപ്പിക്കുക ശേഷം ഉരുളൻ കിഴങ്ങ് ഇട്ടുകൊടുക്കുക നല്ലതുപോലെ തന്നെ ഫ്രൈ ചെയ്ത് എടുക്കേണ്ടതാണ് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
വീണ്ടും ഇളക്കി യോജിപ്പിക്കുക. ഒരു 10 മിനിറ്റോളം അടച്ചുവെച്ച് വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത് ശേഷം ചെറുതായി നിറം മാറി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ പെരുംജീരകപ്പൊടിയും അര ടീസ്പൂൺ ഗരം മസാലയും ചേർത്തു കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക.
വേണമെങ്കിൽ 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കാവുന്നതുമാണ് ശേഷം രണ്ടു നുള്ള് കായപ്പൊടിയും ഒരു ടീസ്പൂൺ നാരങ്ങാനീരും കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കാം. വളരെ എളുപ്പത്തിലും രുചികരവുമായി തയ്യാറാക്കാൻ പറ്റിയ ഈ കിഴങ്ങ് സിമ്പിൾ ഫ്രൈ എല്ലാവരും ഉണ്ടാക്കി നോക്കാൻ മറക്കരുത് ചെറിയ കുട്ടികൾക്കെല്ലാം ഇത് വളരെ ഇഷ്ടപ്പെടുന്നതായിരിക്കും. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen