ക്ലാവ് പിടിച്ച എത്ര പഴയ വിളക്കും മൂന്ന് മിനിറ്റിൽ പുതിയതാക്കുന്ന മാജിക് കണ്ടു നോക്കൂ.

ഓട്ടുപാത്രങ്ങളെല്ലാം കുറെ നാൾ എടുത്തു വയ്ക്കുമ്പോൾ പലപ്പോഴും ക്ലാവ് പിടിച്ചു കാണാറുണ്ട് അതുപോലെ തന്നെയാണ് വിളക്ക് വയ്ക്കുന്ന വീടുകൾ ഉണ്ടെങ്കിൽ ദിവസേന വിളക്ക് വയ്ക്കുന്ന സമയത്ത് അതിൽ എണ്ണയും തിരിയും എല്ലാം കരിഞ്ഞും അല്ലാതെയും പെട്ടെന്ന് വിളക്കുകൾ കേടായി പോകും. അത്തരം സന്ദർഭങ്ങളിൽ വിളക്കുകൾ പുതിയത് പോലെ ആക്കുന്നതിന് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.

അതിനായി ആദ്യം തന്നെ ഒരു ഗ്ലാസിലേക്ക് കുറച്ചു വിനാഗിരി ഒഴിക്കുക ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കല്ലുപ്പ് ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് ഏതെങ്കിലും ഒരു വാഷിംഗ് ലിക്വിഡ് ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഏതെങ്കിലും സ്പ്രേ കുപ്പി അല്ലാത്ത ഏതെങ്കിലും കുപ്പിയിലോ ഒഴിച്ച് വയ്ക്കുക .

ഇത് എത്ര കാലം വേണമെങ്കിലും ഒരു കേടുകൂടാതെ ഇരിക്കും. അതിനുശേഷം വിളക്ക് എടുക്കുക ശേഷം കുറച്ച് ഒഴിച്ചു കൊടുക്കുക എല്ലാ ഭാഗത്തേക്കും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക വേണമെങ്കിൽ കുറച്ച് സമയം വിളക്കും അതുപോലെ തന്നെ വെക്കാം അതിനുശേഷം ഉരച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ പ്ലാവ് പിടിച്ച പാടുകളും കരിഞ്ഞ പാടുകളും എല്ലാം എളുപ്പത്തിൽ പോകുന്നത് കാണാം .

സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ പോകുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ പോകുന്നത് കാണാൻ സാധിക്കും ഒരു പ്രാവശ്യം കഴുകിയാൽ മാത്രം മതിയാകും. പുതിയത് പോലെ വെട്ടി തിളങ്ങിയ വിളക്കുകളും പാത്രങ്ങളും നിങ്ങൾക്ക് സ്വന്തമാക്കാൻ ഇതുപോലെ ഒരു ലിക്വിഡ് തയ്യാറാക്കി വെക്കു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *