Making Of Tasty Egg Gravy Without Coconut : തേങ്ങ ഒന്നും ചേർക്കാതെ തന്നെ നല്ല ഗ്രേവിയുള്ള മുട്ടക്കറി ഉണ്ടാക്കാം സാധാരണ നല്ല കുറുകിയ മുട്ടക്കറി തയ്യാറാക്കാൻ നമ്മൾ തേങ്ങയോ അല്ലെങ്കിൽ തേങ്ങാ പാലോ ചേർക്കാറുണ്ട് എന്നാൽ ഇതൊന്നുമില്ലാതെ തന്നെ നല്ല രുചികരമായ മുട്ടക്കറി നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അതിലേക്ക് കാൽ ടീസ്പൂൺ പെരുംജീരകം കാൽ ടീസ്പൂൺ ചെറിയ ജീരകം ഒരു പിടി കശുവണ്ടി എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. ശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് മൂന്ന് പച്ചമുളക് ഒരു വലിയ കഷണം ഇഞ്ചി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. സവാള വഴന്നു വരുമ്പോൾ അതിലേക്ക് കുറച്ച് മല്ലിയിലയും പുതിനയിലയും ചേർത്ത് കൊടുക്കുക. അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക.
ശേഷം വീണ്ടും അതേ പാനിലേക്ക് ഒഴിച്ചുകൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും എരുവിന് ആവശ്യമായ മുളകുപൊടി മുക്കാൽ ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കേണ്ടതാണ്.
ശേഷം അതിലേക്ക് 4 ടീസ്പൂൺ പുളിയില്ലാത്ത കട്ട തൈര് ചേർത്തു കൊടുക്കുക. അതിനുശേഷം ഇളക്കി യോജിപ്പിച്ച് മുട്ടക്കരയ്ക്ക് ആവശ്യമായ അളവിൽ ചൂടുവെള്ളം അതിലേക്ക് ഒഴിച്ചുകൊടുക്കുക ശേഷം രുചി കൂട്ടുന്നതിന് കുറച്ച് കസൂര്യ കൊടുക്കാവുന്നതാണ്. എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ കുറച്ചു മല്ലിയിലയും രണ്ട് പച്ചമുളകും പുഴുങ്ങിയെടുത്ത മുട്ടയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക ശേഷം ഇറക്കി വയ്ക്കുക. Video credit : Mia kitchen