Making Of tasty Masala Bread Fry : ബ്രെഡ് ഉപയോഗിച്ച് കൊണ്ട് നമ്മൾ രുചികരമായ പല വിഭവങ്ങളും തയ്യാറാക്കിയിട്ടുണ്ടാകും ബ്രഡ് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു നാലുമണി പലഹാരങ്ങളിൽ ഉൾപ്പെടുന്നതാണ് കുറഞ്ഞ സമയം കൊണ്ട് വളരെ രുചികരമായ രീതിയിൽ എങ്ങനെ പലഹാരം ഉണ്ടാക്കാം എന്ന് നോക്കാം ബ്രെഡ് ഉണ്ടെങ്കിൽ വളരെ എളുപ്പമാണ് ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ നല്ലജീരകം.
അര ടീസ്പൂൺ മല്ലി നാലുവറ്റൽമുളക് അര ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നല്ലതുപോലെ പൊടിച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം പൊടിച്ചു വച്ചിരിക്കുന്നത് ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക. പുഴുങ്ങിയെടുത്ത രണ്ട് ഉരുളൻ കിഴങ്ങ് പൊടിച്ച് എടുത്തത് ചേർത്തുകൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കുക.
ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർത്തു കൊടുക്കാം ഇപ്പോൾ കുറച്ച് ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലെ രണ്ട് കപ്പ് കടലമാവും ഒരു നുള്ള് കായപ്പൊടിയും ആവശ്യത്തിന് മല്ലിയിലയും ഉപ്പും വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിച്ച് മാവ് പരുവത്തിൽ തയ്യാറാക്കുക .
ശേഷം ബ്രഡുകൾ എടുക്കുക. ഒരു ബ്രെഡ് എടുത്ത് അതിന്റെ നടുവിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് വച്ചു കൊടുക്കുക ശേഷം അതിനു മുകളിലും മറ്റൊരു ബ്ലഡ് വെച്ച് രണ്ടായി മുറിക്കുക അതിനുശേഷം തയ്യാറാക്കിയ മാവിൽ പൊതിഞ്ഞ് എടുക്കുക അതേസമയം ഒരു പാനിൽആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി എണ്ണയിലേക്ക് ഇട്ട് രണ്ട് ഭാഗവും നല്ലതുപോലെ മൊരിയിച്ച് എടുക്കുക. മായ പലഹാരം തയ്യാർ. Credit : Shamees kitchen