Making Of Tasty Vellarikka Curd Curry : വെള്ളരിക്ക ഇത്രയും രുചിയുണ്ടോ എന്ന് നിങ്ങൾ കഴിച്ച ഓരോരുത്തരും ചോദിക്കും കാരണം ഇതുപോലെ ഒരു കറി നിങ്ങളാരും തന്നെ കഴിച്ചു നോക്കിയിട്ടുണ്ടാവില്ല. ഒരു പ്രാവശ്യമെങ്കിലും വെള്ളരിക്ക ഇതുപോലെ തയ്യാറാക്കു. അതിനായി ഒരു മീഡിയം വലുപ്പത്തിലുള്ള വെള്ളരിക്ക ജോലി കളഞ്ഞേ മീഡിയം വലുപ്പത്തിലുള്ള കഷ്ണങ്ങളാക്കി അരിഞ്ഞ് വയ്ക്കുക.
ശേഷം അതൊരു മൺപാത്രത്തിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ഒരു തക്കാളി ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളക് അര ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് നല്ലതുപോലെ വേവിക്കാൻ വയ്ക്കുക. വെള്ളരിക്ക നന്നായി വെന്ത് ഭാഗമാകുന്ന സമയം കൊണ്ട് .
ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് രണ്ട് ചുവന്നുള്ളി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ജീരകം ആവശ്യത്തിന് അരക്കപ്പ് പുളിയുള്ള തൈര് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം എന്ത് ഭാഗമായ വെള്ളരിക്കയിലേക്ക് ഒഴിച്ചു കൊടുക്കുക.
ആവശ്യത്തിന് വെള്ളം ചേർക്കുക ശേഷം ചൂടായി വരുമ്പോൾ ഇറക്കി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുകും ഒരു നുള്ള് ഉലുവയും രണ്ടു വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് വറുത്ത് കറിയിലേക്ക് താളിക്കുക. Video credit : Shamees kitchen