Making Of Tasty Breakfast Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ഒരു കിടിലൻ വിഭവം കൊണ്ടാണ് വന്നിരിക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുകയാണെങ്കിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ. അതിനായി ഒരു കപ്പ് വെള്ളം ഒരു പാനിലേക്ക് ഒഴിച്ച് ചൂടാക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായി തിളപ്പിക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക ശേഷം വറുത്ത ഒരു കപ്പ് റവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക നന്നായി ഡ്രൈ ആയി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് റവ പകർത്തുക ശേഷം ചെറിയ ചൂടോടെ കൈകൊണ്ട് നന്നായി ഉരുട്ടിയെടുക്കുക. ശേഷം ചെറിയ ഉരുളകളായി ഉരുട്ടി മറ്റൊരു പാത്രത്തിൽ പകർത്തി വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു കപ്പ് സവാള ചെറുതായി അരിഞ്ഞത് ഒരു പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു പകുതി തക്കാളി ചേർത്തു കൊടുത്തു വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ ഉരുട്ടി വെച്ചിരിക്കുന്ന റവ ഉരുളകൾ അതിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് മാത്രമേയുള്ളൂ മസാല എല്ലാം യോജിച്ച് വരുമ്പോൾ പകർത്തി വയ്ക്കുക. Credit : Amma secret recipes