Making Of Tasty Pappadam Curry : സാധാരണ ചോറിന്റെ കൂടെ സൈഡ് ആയി കഴിക്കുന്നതാണ് പപ്പടം എന്നാൽ പപ്പടം ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഒരു കറി തയ്യാറാക്കാൻ പറ്റുമോ. എങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഈ കറി എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി എടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക
ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക. അഞ്ചു വറ്റൽമുളകും കറിവേപ്പിലയും ചേർത്തു കൊടുക്കുക ശേഷം 20 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കി യോജിപ്പിക്കുക അതോടൊപ്പം 20 വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക ശേഷം ഉള്ളി എല്ലാം നല്ലതുപോലെ വളർന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക
ശേഷം തക്കാളി വെന്തു വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം അര കപ്പ് പുളി വെള്ളം ഒഴിച്ചുകൊടുത്തു
ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക നന്നായി അടച്ചുവെച്ച് തിളപ്പിക്കുക ശേഷം കറി കുറുകി വരുന്ന പരുവം ആകുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പപ്പടം മീഡിയം വലുപ്പത്തിൽ മുറിച്ചതിനു ശേഷം അതിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഈ സമയം തന്നെ അരക്കപ്പ് തേങ്ങാപ്പാലും 2 പച്ചമുളക് കറിവേപ്പിലയും ചേർത്ത് ഇളക്കിയതിനു ശേഷം പകർത്തി വയ്ക്കുക. രുചികരമായ പപ്പടം കറി തയ്യാർ. Credit : Shamees kitchen