ചിരട്ട ഉപയോഗിച്ചുകൊണ്ട് ഇനി വളരെ എളുപ്പത്തിൽ ഹെയർ ഡൈ വീട്ടിലുണ്ടാക്കാം ഇതിനുവേണ്ടി ആരും തന്നെ പൈസ ചെലവാക്കേണ്ട ആവശ്യമില്ല. പലരും മുടി കറുപ്പിക്കുന്നതിനു വേണ്ടി പല സാധനങ്ങളും കടകളിൽ നിന്ന് വാങ്ങുന്നവർ ആയിരിക്കും എന്നാൽ കുറച്ചു ചിരട്ട മാത്രം മതി ഈ പ്രശ്നത്തിന് നിസ്സാരമായി പരിഹരിക്കാൻ. എങ്ങനെയാണ് ചിരട്ട ഉപയോഗിച്ച് കൊണ്ട് ഇത് ചെയ്യുന്നത് എന്ന് നോക്കാം
അതിനായി രണ്ടു ചിരട്ടയെടുത്ത് ഒരു പാത്രത്തിലേക്ക് വച്ചതിനുശേഷം കത്തിക്കുക മുഴുവനായി കത്തിക്കഴിഞ്ഞ് അതിന്റെ ചാരം മാത്രം എടുക്കുക ശേഷം. ഒരു മിക്സിയുടെ ജാറിൽ ഇട്ടോ അല്ലെങ്കിൽ എന്തെങ്കിലും ഒരു വടി ഉപയോഗിച്ചുകൊണ്ട് വളരെ നൈസ് ആയി അത് പൊടിച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക
അതിലേക്ക് ഒരു ടീസ്പൂൺ നീലയമരി പൊടി ചേർക്കുക ശേഷം അതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ചൂടാക്കിയതിനു ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ തേയില ഇട്ട് തിളപ്പിക്കുക അത് ഒരു ഗ്ലാസ് വെള്ളം ആകുന്നതുവരെ തിളപ്പിക്കുക ശേഷം അരിച്ച് ഒരു പാത്രത്തിലേക്ക് പകർത്തുക ഈ വെള്ളം ആവശ്യമാണ്
പൊടികളിലേക്ക് അര ടീസ്പൂൺ കാപ്പിപ്പൊടിയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം ഈ തേയില വെള്ളം അതിലേക്ക് ആവശ്യത്തിന് അനുസരിച്ച് ഒഴിച്ച് തയ്യാറാക്കുക. പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുന്നതായിരിക്കും മുടിയിൽ തേക്കാൻ വളരെ എളുപ്പമായിരിക്കുന്നത്. Credit : Sheenas vlogs