Making Of Kappa Coconut Milk Recipe : ഏതുനേരവും കഴിക്കാൻ വളരെയധികം രുചികരമായ ഒരു വിഭവം ഉണ്ടാക്കാം. കപ്പ വാങ്ങുന്ന സമയത്ത് ഇതുപോലെ തയ്യാറാക്കി വെക്കൂ. ആദ്യം തന്നെ ആവശ്യമുള്ള കപ്പ എടുത്ത് ചെറിയ കഷണങ്ങളാക്കി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക ഇതേ സമയം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് 10 വലിയ ചുവന്നുള്ളി ചേർത്തു കൊടുക്കുക
അതിലേക്ക് പത്ത് വെളുത്തുള്ളിയും നാല് പച്ചമുളക് കുറച്ചു കറിവേപ്പില അര ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി വെന്തു വച്ചിരിക്കുന്ന കൊള്ളി വെള്ളമെല്ലാം കളഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് പകർത്തുക ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് ഉപ്പും അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കൊടുക്കുക.
ശേഷം ഒരു തവികൊണ്ട്ചെറുതായി ഉടച്ചെടുക്കുക. അതിനുശേഷം അര മുറി തേങ്ങയുടെ പാല് മുഴുവനായി എടുത്തത് അതിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. ചെറുതായി ചൂടാകുമ്പോൾ അപ്പോൾ തന്നെ ഇറക്കി വയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക
ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് 20 വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും നാല് വറ്റൽമുളകും ചേർത്തു നന്നായി വഴറ്റിയെടുക്കുക ഭാഗമായി വരുമ്പോൾ കപ്പയിലേക് ഒഴിച്ചു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. ഒരു പ്രാവശ്യമെങ്കിലും കപ്പ ഇതുപോലെ കഴിച്ചു നോക്കൂ. Credit : Lillys natural tips