ഇതൊരു സാധാരണ ഇഡലി അല്ല. ഈ ഇഡലി ഒരെണ്ണം കഴിച്ചാൽ മതി വയറു നിറയാൻ. | Making Of Tasty Soft Bigg Idali

Making Of Tasty Soft Bigg Idali ; രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും ഇഡലി ഉണ്ടാക്കാത്ത വീട്ടമ്മമാർ ഉണ്ടാകില്ല ഇഡ്ഡലി ചെമ്പിൽ ഒരു തവണ ആവിയിൽ 10 12 ഇഡലികൾ തയ്യാറായി കിട്ടുന്നതാണ്. എന്നാൽ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാൻ പറ്റിയ ഒരു ഇഡലിയാണ് പറയാൻ പോകുന്നത്. ഒരാൾക്ക് ഇതുപോലെ ഒരു ഇഡ്ഡലി മാത്രം മതി വയറു നിറയാൻ. വീട്ടമ്മമാർക്ക് എളുപ്പത്തിൽ ബ്രേക്ക്ഫാസ്റ്റ് പണി തീർക്കുകയും ചെയ്യാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഇഡലിയുടെ റെസിപ്പി ഒന്ന് പരിചയപ്പെട്ടാലോ.

ആദ്യം തന്നെ രണ്ട് കപ്പ് പച്ചരി എടുക്കുക ശേഷം നല്ലതുപോലെ കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക അതുപോലെ തന്നെ ഒരു കപ്പ് അവൽ എടുക്കുക. ശേഷം അതും കുറച്ചു വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക അതുപോലെ ഒരു കപ്പ് ഉഴുന്നും നല്ലതുപോലെ കഴുകി കുതിർക്കാനായി വെക്കുക.

മൂന്നും നല്ലതുപോലെ കുതിർന്നു വന്നതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി മാവ് പൊന്തി വരുന്നതിനുവേണ്ടി അടച്ചു മാറ്റിവയ്ക്കുക ഉലുവയോ ഒന്നും തന്നെ ചേർക്കേണ്ട ആവശ്യമില്ല. പിറ്റേദിവസം നോക്കുമ്പോൾ മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് കാണാം അടുത്തതായി ചെയ്യേണ്ടത്.

മീഡിയം വലുപ്പത്തിലുള്ള വട്ടത്തിലുള്ള ഒരു സ്റ്റീൽ പ്ലേറ്റ് എടുക്കുക ശേഷം അതിലേക്ക് ആദ്യം കുറച്ച് വെളിച്ചെണ്ണ തേച്ചുകൊടുക്കുക അതിനുശേഷം തയ്യാറാക്കി വെച്ച മാവ് അതിലേക്കു ഒഴിച്ചു കൊടുക്കുക. പാത്രം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കുക ആവി വന്ന് തുടങ്ങുമ്പോൾ ഓരോ തട്ടിലേക്കും ഈ പാത്രം ഇറക്കി വയ്ക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ വെന്തു വന്നതിനു ശേഷം പകർത്തി വയ്ക്കാവുന്നതാണ്. രുചികരമായ ഇഡലി എല്ലാവരും ഇതുപോലെ തയ്യാറാക്കി നോക്കൂ വളരെ സോഫ്റ്റ് ആയിരിക്കും. Credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *