നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ചു കാണാവുന്ന ഒന്നാണ് കണ്ണീർ പ്രാക്ക് ദൃഷ്ടി ദോഷം എന്നിങ്ങനെ ഉള്ള കാര്യങ്ങൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജീവിതത്തിൽ നല്ല ഉയർച്ചയിലേക്ക് പോകുന്ന സമയത്ത് ആയിരിക്കും അതിൽ അസൂയ കാണുന്ന വ്യക്തികൾ ഇതുപോലെയുള്ള കാര്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടത്തിവിടുന്നത് മാനസികമായും ശാരീരികമായും നമ്മളെ അത് വളരെയധികം തകർക്കുകയും ചെയ്യും. കൂടുതലും ചെറിയ കുട്ടികൾക്കെല്ലാം ഇതുപോലെ ദൃഷ്ടി ദോഷം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത്തരത്തിലുള്ള ദൃഷ്ടി ദോഷങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി പരമ്പരാഗതമായി നമ്മുടെ മുൻതലമുറയിൽ പെട്ടവർ ചെയ്തുവരുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്. അതായത് വറ്റൽ മുളക് കടുക് ഉപ്പും ചേർത്ത് ഉഴിഞ്ഞ് ഇടുക എന്നുള്ളത്. എന്നാൽ പലരും ഇത് ഇപ്പോൾ ശാസ്ത്രീയമായ തരത്തിലല്ല ചെയ്യുന്നത്. വറ്റൽ മുളക് എടുക്കുന്ന സമയത്ത് ഒറ്റ സംഖ്യയിൽ വേണം എടുക്കുവാൻ. അതുപോലെ കേടായതോ പൊട്ടിയതോ ആയ വറ്റൽമുളക് എടുക്കാൻ പാടില്ല. അതോടൊപ്പം ഒരുപിടി ഉപ്പ് ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക
അതുപോലെ ഒരുപിടി കടുകും എടുക്കുക ഇവ മൂന്നും എടുത്തതിനുശേഷം മിണ്ടാതെ ഉരിയാടാതെ വ്യക്തിക്കാണോ ദൃഷ്ടി ദോഷം ഉണ്ടായിരിക്കുന്നത് ആ വ്യക്തിയുടെ അടുത്ത് പോയി ആ വ്യക്തിയെ കിഴക്കുഭാഗത്തേക്ക് ദർശനമായി നിർത്തി വേണം ചെയ്യാൻ. ശേഷം കുഴിയാൻ പോകുന്ന വ്യക്തി മൂന്നു വസ്തുക്കൾ കയ്യിൽ പിടിച്ച് മിണ്ടാതെ തൊട്ട് സംസാരിക്കാതെ ഘടികാരദിശയിൽ മൂന്ന് പ്രാവശ്യം ഉഴിയുക. ആ വ്യക്തിയുടെ ശിരസ്സിന്റെ മുകൾഭാഗം മുതൽ പാദം വരെ ഉഴിയേണ്ടതാണ്.
ശേഷം ഈ മൂന്നു വസ്തുക്കളും എടുത്ത് അടുപ്പിലോ അല്ലെങ്കിൽ പ്രത്യേകം തീ കൂട്ടിയോ അതിലേക്ക് ഇടുക. ഇത് കത്തിക്കുന്ന സമയത്ത് മുളകിന്റെയോ ഒന്നും കടുത്ത മണം വരുന്നില്ല എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങൾക്ക് ദൃഷ്ടി ദോഷം ഉണ്ടായിരിക്കും സാധാരണഗതിയിൽ മുളക് അടുപ്പിൽ ഇട്ടാൽ പൊട്ടിത്തെറിക്കുകയും മുളകിന്റെ കടുത്ത മണം ഉണ്ടാവുകയോ ചെയ്യും എന്നാൽ ദൃഷ്ടി ദോഷം ഉള്ള വ്യക്തിയെ ആണ് ഒഴിഞ്ഞ് ഇടുന്ന വറ്റൽ മുളക് മണം ഉണ്ടാകാതെ കെട്ട് ശമിക്കുന്നതായിരിക്കും. ഇതുപോലെ എല്ലാവരും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. Credit : Infinite stories