Making Of Special Egg Roast Recipe : എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു മുട്ട റോസ്റ്റ് തയ്യാറാക്കിയാലോ ഒരിക്കലെങ്കിലും കഴിച്ചു നോക്കണം ഇതുപോലെ ഉള്ള മുട്ടക്കറി. എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം ഒരു ടീസ്പൂൺ സാധാരണ ജീരകം ഒരു ടേബിൾ സ്പൂൺ കുരുമുളക് നാലു പളക് എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി പൊടിച്ച് മാറ്റിവെക്കുക
അടുത്തതായി മിക്സിയുടെ ജാറിലേക്ക് നാല് തക്കാളി ചേർത്ത് നന്നായി അരച്ചെടുക്കുക അതോടൊപ്പം രണ്ട് പച്ചമുളക് ചേർത്ത് കൊടുക്കുക. അതുപോലെ തന്നെ അഞ്ച് വെളുത്തുള്ളിയും ഒരു വലിയ കഷണം ഇഞ്ചിയും കുറച്ച് വെള്ളം ചേർത്ത് അതും അരച്ചെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക.
വഴന്നു വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തക്കാളി, ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ സോയ സോസും ഒരു ടീസ്പൂൺ ടൊമാറ്റോ സോസും ആവശ്യത്തിനൊപ്പം ചേർത്ത് ഇളക്കി യോജിപ്പിക്കുക. തക്കാളി വെന്തു തുടങ്ങുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക.
പഠിച്ച് വച്ചിരിക്കുന്ന മസാല ആവശ്യത്തിന് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. മസാല നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക ശേഷം നന്നായി തിളപ്പിക്കുക. വരുമ്പോൾ കുറച്ചു മല്ലിയിലയും പുഴുങ്ങിയെടുത്ത കോഴിമുട്ട കുറച്ച് കുരുമുളകുപൊടി ചേർത്ത് റോസ്റ്റ് ചെയ്തതും ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിക്കുക. രണ്ടു മിനിറ്റ് അടച്ചു വയ്ക്കുക അതിനുശേഷം പകർത്താവുന്നതാണ്. Credit : Mia kithem