Making Of Tasty Vada With Dosa Batter : വട ഉണ്ടാക്കാൻ ഇനി വളരെ എളുപ്പമാണ് ഒരു കപ്പ് ദോശ മാവ് മാത്രം മതി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ചെറിയ ജീരകം അര ടീസ്പൂൺ ചേർക്കുക. വിശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും എരുവിന് ആവശ്യമായ പച്ച മുളകും ചേർത്തു കൊടുക്കുക.
സവാള ചെറുതായി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം കുറച്ചു വറ്റൽ മുളക് പൊടിച്ചത് ചേർത്ത് കൊടുക്കുക ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒന്നര കപ്പ് വെള്ളം ചേർത്തു കൊടുത്ത് തിളപ്പിക്കാൻ വയ്ക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്തു കൊടുക്കുക ശേഷം ഒരു കപ്പ് ദോശമാവും ചേർത്ത് കൊടുക്കുക
ശേഷം കൈവിടാതെ നന്നായി ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക വെള്ളമെല്ലാം തന്നെ പറ്റി മാവ് പരുവം ആകുമ്പോൾ കോരി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം കുറച്ചു മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. നിങ്ങൾക്ക് ആവശ്യമെങ്കിൽ അരിപ്പൊടി ചേർത്തു കൊടുത്ത് കുഴക്കാവുന്നതാണ്
ശേഷം ഒരു വളരെ കട്ടിയായ മാവ് തയ്യാറായതിനുശേഷം അതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് നടുവിൽ ഒരു ഹാൾ ഇട്ടു കൊടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ലതുപോലെ ചൂടായതിനു ശേഷം തയ്യാറാക്കിയ ഓരോ വടയും അതിലേക്ക് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. Credit : Mia kitchen