Making Of Tasty Fish Masala : മീൻ വറുക്കുമ്പോൾ നമ്മളെ ഏറ്റവും കൂടുതൽ രുചികരമാക്കുന്നത് അതിന്റെ മസാല തന്നെയാണ് മസാല നന്നായെങ്കിൽ മാത്രമാണ് മീൻ വറുത്തത് കഴിക്കാൻ ടേസ്റ്റ് ഉണ്ടാകുന്നത്. സാധാരണ നിങ്ങൾ മസാല ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഈ ചേരുവകൾ ചേർത്തുകൊണ്ട് മസാല തയ്യാറാക്കി നോക്കൂ ഇതിന്റെ രുചി വേറെ ലെവൽ ആയിരിക്കും. എല്ലാവർക്കും തന്നെ വളരെ ഇഷ്ടപ്പെടുകയും ചെയ്യും. എങ്ങനെയാണ് ഈ മസാല തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ ഒരു വലിയ സ്പൂൺ നിറയെ പിരിയാൻ മുളകുപൊടി ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് ഒരു സ്പൂൺ നിറയെ സാധാരണ മുളകുപൊടി ചേർക്കുക കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി ചേർക്കുക അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക ശേഷം രണ്ട് പച്ചമുളക് ചെറിയ കഷണം ഇഞ്ചി നാല് അല്ലി വെളുത്തുള്ളി ചതച്ച് എടുത്തത് എന്നിവയും ചേർത്തു കൊടുക്കുക ശേഷം ഒന്നര ടീസ്പൂൺ ചെറുനാരങ്ങ നീര് ചേർക്കുക അതിനു പകരമായി വിനാഗിരിയും ചേർത്തു കൊടുക്കാം
ശേഷം കാൽ കപ്പ് ചൂടുവെള്ളവും ചേർത്തു കൊടുക്കുക അടുത്തതായിട്ടാണ് ചേർത്ത് കൊടുക്കേണ്ടത് അരിപ്പൊടി ഇപ്പോൾ വളരെയധികം ക്രിസ്പിയായി കാണപ്പെടുന്നത് ആയിരിക്കും. മാത്രമല്ല കഴിക്കാനും വളരെ രുചികരമായിരിക്കും. ഇവയെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഒരു കുഴമ്പു രൂപത്തിലുള്ള മസാലയാണ് നമുക്ക് വേണ്ടത് ശേഷം
അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ഇട്ട് മസാലയിലെ നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം മീൻ ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക എങ്കിൽ മാത്രമേ മീനിലേക്ക് മസാല ചേർന്നു വരികയുള്ളൂ അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിനുശേഷം മസാലയിൽ പുരട്ടി വച്ചിരിക്കുന്ന മീൻ ഓരോന്നായി ഇട്ടുകൊണ്ട് നന്നായി വറുത്ത് എടുക്കുക ഇതിലേക്ക് നിങ്ങൾക്ക് ആവശ്യമെങ്കിൽ കുറച്ചു കറിവേപ്പില ഇട്ടുകൊടുക്കാവുന്നതാണ് രണ്ട് ഭാഗവും നന്നായി മൊരിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കുക. Credit : sruthis kitchen