കേരളത്തിൽ വളരെയധികം സുലഭമായി കിട്ടുന്ന ഒന്നാണ് നാളികേരം നാളികേരം ഉപയോഗിച്ചുകൊണ്ട് കറി ഉണ്ടാക്കുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ് അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് ഈ നാളികേരം പലപ്പോഴും പൊളിക്കുക എന്നതും ചിരകുക എന്നതും എല്ലാവരെയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാൽ അത് എളുപ്പമാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
നാളികേരം പൊട്ടിക്കുന്ന സമയത്ത് പലപ്പോഴും കൃത്യമായ രീതിയിൽ വരാറില്ല സാധാരണ നാളികേരം പൊട്ടിക്കുമ്പോൾ കൃത്യം വൃത്താകൃതിയിൽ വരണമെന്നാണ് പറയാനുള്ളത് എന്നാൽ പരിചയമില്ലാത്ത ആളുകൾ പൊട്ടിക്കുമ്പോൾ അതിന്റെ അഗ്രഭാഗം എല്ലാം തന്നെ പൊട്ടിപ്പോകാറുണ്ട് അത് ഇല്ലാതിരിക്കുന്ന വേണ്ടി നാളികേരം എടുക്കുന്നതിന് അരമണിക്കൂർ മുൻപ് വെള്ളത്തിൽ മുക്കി വയ്ക്കുക ശേഷം പുറത്തേക്ക് എടുത്ത് ചെറുതായി തട്ടി കൊടുക്കുമ്പോൾ തന്നെ കൃത്യം വട്ടത്തിൽ മുറിഞ്ഞു വരുന്നതായിരിക്കും.
വേറെ ഭാഗങ്ങൾ ഒന്നും തന്നെ പൊട്ടി പോവുകയുമില്ല എല്ലാവരും ഇതൊന്നു ചെയ്തു നോക്കൂ അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് കുക്കറിൽ നമ്മൾ സാധനങ്ങൾ വേവിക്കാൻ വയ്ക്കുമ്പോൾ പലപ്പോഴും അതിലെ വെള്ളം പുറത്തേക്ക് തെറിച്ചു വൃത്തികേട് ആകാറുണ്ട് അതില്ലാതിരിക്കുന്നതിനുവേണ്ടി പരിപ്പ് വേവിക്കാനാണ് എടുക്കുന്നത്
എങ്കിൽ ഒരു ചെറിയ പാത്രത്തിൽ കുറച്ച് വെള്ളവും പരിപ്പും ഒഴിച്ചതിനു ശേഷം കുക്കർ എടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിന് ഉള്ളിലേക്ക് ഈ പാത്രം ഇറക്കിവെച്ച് കുക്കർ അടച്ചുവെച്ച് വേവിക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ പരിപ്പ് വെന്ത് കഴിഞ്ഞാലും വെള്ളം ഒട്ടും തന്നെ പുറത്തേക്ക് തെറിച്ചു പോവുകയില്ല അതുകൊണ്ട് പാത്രങ്ങളും വളരെ മനോഹരമായിരിക്കും. Credit : Grandmother tips