Making Of Tasty Soya Masala Curry : സോയ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു കറി തയ്യാറാക്കാം നോൺവെജ് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെയധികം രുചികരമായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ സോയ ആവശ്യത്തിനുള്ളത് എടുത്ത് വെള്ളത്തിൽ നല്ലതുപോലെ തിളപ്പിച്ചെടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം മൂന്ന് പ്രാവശ്യമായി പച്ചവെള്ളത്തിൽ കഴുകി പിഴിഞ്ഞ് എടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് ഏലക്കായ രണ്ട് പട്ട മൂന്ന് ഗ്രാമ്പു എന്നിവ ചേർത്തു കൊടുക്കുക ശേഷം രണ്ട് സവാള ചേർത്ത് വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
എല്ലാം വഴന്നു വരുമ്പോൾ രണ്ട് ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ പെരുംജീരകപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്തിളപ്പിക്കാൻ വയ്ക്കുക
നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന സോയ ചേർത്തു കൊടുക്കുക ശേഷം 10 മിനിറ്റ് അടച്ചു വയ്ക്കുക. കറി നല്ലതുപോലെ കുറുകി വരേണ്ടതാണ് സോയയിലേക്ക് മസാല എല്ലാം ചേർന്നു വരുമ്പോൾ നാല് പച്ചമുളക് കീറിയതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അര ടീസ്പൂൺ ഗരം മസാല 2 ടീസ്പൂൺ ടൊമാറ്റോ സോസ് കറി കറിവേപ്പില എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം കുറുകി വരുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. Credit : Shamees kitchen