എല്ലാ വീട്ടമ്മമാരും തന്നെ രാവിലെ ചോറ് വെച്ച് കഴിയുമ്പോൾ അതിൽ ബാക്കിയുണ്ടാകുന്ന കഞ്ഞി വെള്ളം സാധാരണ കളയുകയാണ് പതിവ് എന്നാൽ ഇങ്ങനെ കളയുന്ന കഞ്ഞിവെള്ളത്തിന് എന്തൊക്കെ ഗുണങ്ങളാണ് ഉള്ളത് എന്ന് നിങ്ങൾക്ക് അറിയാമോ. നമ്മുടെ തലമുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരുപാട് പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് കഞ്ഞിവെള്ളം തലമുടിയുടെ വളർച്ചയ്ക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്
പക്ഷേ എങ്ങനെയാണ് കൃത്യമായ രീതിയിൽ കഞ്ഞിവെള്ളം തലമുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഇന്നേ ദിവസത്തെ കഞ്ഞിവെള്ളം എടുക്കുക ഇത് ഉപയോഗിക്കുന്നത് നാളെയാണ്. രാവിലെ എടുക്കുന്ന കഞ്ഞിവെള്ളം ഒരു പാത്രത്തിൽ ആക്കി വയ്ക്കുക രാത്രി സമയമാകുമ്പോൾ ഒരു ടീസ്പൂൺ ഉലുവ അതിലേക്ക് ഇട്ടുകൊടുക്കുക
ശേഷം പിറ്റേദിവസം രാവിലെ ഉലുവ അതിൽനിന്നും അരിഞ്ഞതിനുശേഷം കഞ്ഞിവെള്ളം മാത്രം തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക കുറച്ചുസമയം അതുപോലെ തന്നെ വെക്കേണ്ടതാണ്. കഞ്ഞിവെള്ളം പോലെ തന്നെ ഉലുവയും തലമുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് അതുകൊണ്ട് ഇവർ രണ്ടും ചേർന്നാൽ മുടി വളർച്ച വളരെയധികം ഗുണകരമായി തന്നെ കൂടുന്നതായിരിക്കും.
അതുപോലെ തണുപ്പ് പ്രശ്നമായിട്ടുള്ള വരാണെങ്കിൽ 15 മിനിറ്റ് വെച്ചാൽ മതിയായിരിക്കും. ശേഷം കഴുകി കളയുക. ആഴ്ചയിൽ നിങ്ങൾ ഇത് മൂന്ന് പ്രാവശ്യമോ നാലു പ്രാവശ്യമോ ചെയ്യാവുന്നതാണ് വളരെ നല്ല റിസൾട്ട് ലഭിക്കുന്ന എല്ലാവരും ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner