Making Of Tasty Soft Dosa Recipe: രാവിലെ ബ്രേക്ക്ഫാസ്റ്റ് നിങ്ങൾ ദോശയാണ് ഉണ്ടാക്കുന്നത് എങ്കിൽ ഇതുപോലെ തയ്യാറാക്കൂ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു കപ്പ് പച്ചരിയും ഒരു ടീസ്പൂൺ ഉഴുന്ന് ഒരു നുള്ള് ഉലുവ ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ കഴുകി എടുക്കുക ശേഷം നല്ല വെള്ളം ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് രണ്ടുമണിക്കൂർ കുതിർക്കാൻ വയ്ക്കുക
അരി നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് അരക്കപ്പ് ചോറ് 3 ചുവന്നുള്ളി അര ടീസ്പൂൺ പഞ്ചസാര അതുപോലെ ഒരു ദിവസം പഴക്കമുള്ള അരക്കപ്പ് നാളികേരം വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ച് എടുക്കുക ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി ആറുമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക
ആറുമണിക്കൂർ കഴിഞ്ഞ് തുറന്നു നോക്കുമ്പോൾ മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് കാണാം. ശേഷം അതിൽ നിന്നും ആവശ്യത്തിന് മാവ് എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതുകഴിഞ്ഞാൽ നിങ്ങൾക്ക് ദോശ ഉണ്ടാക്കാവുന്നതാണ് ഒരു തവ ചൂടാക്കിയതിനുശേഷം അതിലേക്ക് കുറച്ച് ഓയിൽ തടവി കൊടുക്കുക.
ശേഷം ഒരു തവി മാവ് ഒഴിച്ച് ചെറുതായി പരത്തുക വളരെ നീളത്തിൽ പരത്തിയെടുക്കാൻ പാടില്ല ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ അടച്ചു വയ്ക്കുക. ശേഷം നന്നായി വെന്തു കഴിയുമ്പോൾ പകർത്തി വയ്ക്കുക ഇതേ രീതിയിൽ എല്ലാ ദോശയും ഉണ്ടാക്കിയെടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : sruthis kitchen