എല്ലാ വീട്ടമ്മമാരും അടുക്കളയിൽ പാത്രങ്ങൾ കഴുകിയത് തുടയ്ക്കുന്നതിനും അതുപോലെ അടുക്കളയിലെ അഴുക്കുകൾ എല്ലാം കളയുന്നതിനും ആയി സെപ്പറേറ്റ് തുണികൾ മാറ്റിവെച്ച് ഉപയോഗിക്കുന്നവർ ആയിരിക്കും. ആ തുണികൾ എല്ലാം തന്നെ ദിവസവും നമ്മൾ വൃത്തിയോടെ കഴുകി എടുത്തു വയ്ക്കുക തന്നെ വേണം.
അടുക്കളയിലെ അഴുക്കുകൾ വൃത്തിയാക്കുന്ന തുണികൾ ആയതുകൊണ്ട് തന്നെ ചിലപ്പോൾ എത്ര കഴുകിയാലും ചില കറകൾ ഒന്നും തന്നെ പോകാതെ അതുപോലെ തന്നെ ഇരിക്കും. അങ്ങനെ ഉള്ള സമയത്ത് വളരെ എളുപ്പത്തിൽ അഴകുകളെയെല്ലാം ഇല്ലാതാക്കി തുണികൾ പുതിയത് പോലെ ഇരിക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു പറയാൻ പോകുന്നത്.
അതിനായി രാവിലെ അരിയെല്ലാം കഴുകിയെടുക്കുന്ന വെള്ളം മാറ്റിവയ്ക്കുക ആ വെള്ളം ഒരു ഇഡലി പാത്രത്തിൽ ആക്കി ഒഴിക്കുക ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ സോഡാപ്പൊടി ഇട്ടുകൊടുക്കുക. ശേഷം കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കുക അതോടൊപ്പം തന്നെ ഏതെങ്കിലും ഒരു ലിക്വിഡ് സോപ്പ് ഒഴിച്ച് കൊടുക്കുക. ശേഷം നല്ലതുപോലെ കലക്കി എടുക്കുക.
അതിനുശേഷം പാത്രം അടുപ്പിൽ വച്ച് നല്ലതുപോലെ ചൂടാക്കുക. വെള്ളം നല്ലതുപോലെ ചൂടായി വരുമ്പോൾ അഴുക്ക് പിടിച്ച തുണി അതിലേക്ക് ഇട്ടുവയ്ക്കുക അതോടൊപ്പം തന്നെ നിങ്ങൾക്ക് വേണമെങ്കിൽ പാത്രം കഴുകുന്ന സ്ക്രബ്ബർ അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ് ശേഷം നല്ലതുപോലെ ചൂടാക്കുക. നന്നായി തിളച്ച് വരുമ്പോൾ ഇറക്കി വയ്ക്കുക ചൂടെല്ലാം പോയതിനുശേഷം സാധാരണ രീതിയിൽ കഴുകിയെടുക്കുക വളരെ വൃത്തിയിൽ പുതിയത് പോലെ തുണികൾ കാണപ്പെടും. Credit : E&E kitchen