Making Of Tasty Easy Curry Recipe : വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു കറി തയ്യാറാക്കാൻ വീട്ടമ്മമാർ വിചാരിക്കുന്നുണ്ടെങ്കിൽ ഒട്ടും തന്നെ ആലോചിക്കേണ്ട ഇത് മാത്രം ഉണ്ടാക്കിയാൽ മതി ഇതിനായി പരിപ്പ് മാത്രമാണ് ആവശ്യമായിട്ടുള്ളത് പരിപ്പ് ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുക്കുക
അതിലേക്ക് കഴുകി വൃത്തിയാക്കിയ അരക്കപ്പ് പരിപ്പും കാൽ കപ്പ് ചെറുപയർ പരിപ്പും ചേർത്ത് കൊടുക്കുക ഇവ രണ്ടും ചേർന്നാൽ വളരെ വ്യത്യസ്ത രുചികരമായിരിക്കും. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക ചെറുതായി അരിഞ്ഞതും ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് രണ്ട് വെളുത്തുള്ളി ആവശ്യത്തിന് ഉപ്പ്
ഒരു നുള്ള് മഞ്ഞൾ പൊടി എന്നിവ ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക പരിപ്പ് നല്ലതുപോലെ വെന്ത് വരേണ്ടതാണ് ശേഷം കുക്കർ തുറന്ന് തക്കാളി എല്ലാം ഉടച്ചു കൊടുക്കുക ശേഷം കുറുക്കി എടുക്കുക. ഉപ്പെല്ലാം പാകമാണോ എന്ന് നോക്കുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക
ശേഷം മൂന്ന് വെളുത്തുള്ളി ചതച്ചത് അഞ്ച് ചുവന്നുള്ളി ചതച്ചത് ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക നിറം മാറി വരുമ്പോൾ അര ടീസ്പൂൺ ജീരകം നാലു വറ്റൽ മുളക് ഒരു നുള്ള് കായപ്പൊടി കറിവേപ്പില എന്നിവ ചേർത്ത് ഇളക്കിയതിനു ശേഷം കറിയിലേക്ക് ഒഴിച്ച് യോജിപ്പിച്ച് എടുക്കുക. വളരെ എളുപ്പത്തിൽ ഉള്ള കറി തയ്യാർ. Credit : Shamees kitchen