Easy&Quick Kovakka Curry : കോവയ്ക്ക ഉപയോഗിച്ച് കൊണ്ട് ഇത്രയും ആയ ഒരു കറി തയ്യാറാക്കാൻ പറ്റുമോ എന്ന് നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല കാരണം ഇതിന്റെ രുചി ആർക്കും തന്നെ അറിയില്ല ഇതുപോലെ നിങ്ങൾ തയ്യാറാക്കിയാൽ എല്ലാവരും ഞെട്ടും. എങ്ങനെയാണ് ഈ കോവയ്ക്ക കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 300 ഗ്രാം കോവയ്ക്കാം മുറിക്കാതെ തന്നെ അതിന്റെ രണ്ട് അറ്റവും കട്ട് ചെയ്തതിനുശേഷം അഴകി വൃത്തിയാക്കി വയ്ക്കുക
ശേഷം നടുവിലൂടെ കത്തികൊണ്ട് വരഞ്ഞു കൊടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഗോവയ്ക്ക് അതിലേക്ക് ഇട്ട് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതുപോലെ വളർന്നു വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം ശേഷം അതേ പാനിലേക്ക് അര ടീസ്പൂൺ ജീരകം രണ്ട് സവാള പൊടിപൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക
സവാള വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഇളക്കി യോജിപ്പിക്കുക തക്കാളി വെന്തു വന്നതിനു ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് വീണ്ടും പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക
ശേഷം ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് ഗോവയ്ക്ക് ചാർജ് അടച്ചുവെച്ച് വേവിക്കുക പറ്റുമെങ്കിൽ എണ്ണ എല്ലാം തെളിഞ്ഞു കറി നല്ലതുപോലെ കുറുകി വരുമ്പോൾ അതിലേക്ക് ഒരു പകുതി ചെറുനാരങ്ങ പിഴിഞ്ഞത് ചേർത്ത് കൊടുക്കുക കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen