Making Of Lemon Pickle Without Oil : അച്ചാറുകൾ ഉണ്ടാക്കുന്നതിനെ വളരെ അത്യാവശ്യമായിട്ടുള്ളതാണ് എണ്ണ കൂടുതലായും നല്ലെണ്ണയാണ് അച്ചാറുകൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാറുള്ളത്. എന്നാൽ എണ്ണയൊന്നും ചേർക്കാതെ തന്നെ നമുക്ക് അച്ചാറുകൾ ഉണ്ടാക്കാവുന്നതേയുള്ളൂ. കൂടാതെ രുചിയിൽ യാതൊരുതരത്തിലുമുള്ള വ്യത്യാസവും ഉണ്ടാവുകയില്ല എങ്ങനെയാണ് ഈ നാരങ്ങ അച്ചാർ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു കിലോഗ്രാം ചെറുനാരങ്ങയെടുത്ത് നാല് കഷ്ണങ്ങളാക്കി കല്ലുപ്പ് ചേർത്ത് രണ്ടാഴ്ച മാറ്റിവയ്ക്കുക. അതിനുശേഷം വേണം ഉണ്ടാക്കുവാൻ ആദ്യം തന്നെ മൂന്ന് വലിയ സ്പൂൺ നിറയെ മുളകുപൊടി എടുക്കുക അതിലേക്ക് അര ടീസ്പൂൺ കായപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഉലുവപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ വച്ച് രണ്ട് മിനിറ്റ് മൂപ്പിക്കുക
ശേഷം അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും 15 അല്ലി വെളുത്തുള്ളി അരിഞ്ഞതും വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് ഒരു മിനിറ്റ് വഴറ്റിയെടുക്കുക ശേഷം അതിലേക്ക് ഉപ്പ് മിക്സ് ചെയ്ത നാരങ്ങ ചേർത്ത് കൊടുക്കുക.ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കേണ്ടതാണ്.അതിലേക്ക് ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളം ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
ശേഷം കടുക് ചെറുതായി പൊടിച്ചത് ഒരു ടീസ്പൂൺ നിറയെ ചേർത്തു കൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് നല്ലതുപോലെ ചൂടാക്കുക ഇതു മാത്രമേയുള്ളൂ വളരെ രുചികരമായ നാരങ്ങ അച്ചാർ റെഡി. എല്ലാവരും ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ കുറേ നാളത്തേക്ക് കേടുവരാതെ ഇരിക്കുകയും ചെയ്യും. Video credit : sruthis kitchen