എല്ലാദിവസവും തലമുടി കൊഴിഞ്ഞുപോകുന്നത് വളരെയധികം വേദന ഉണ്ടാക്കുന്ന കാര്യമാണ് കാരണം വളരെ നല്ല രീതിയിൽ ആയിരിക്കും നമ്മൾ മുടി നോക്കുന്നത് പക്ഷേ എന്നിട്ടും തലമുടി കൊഴിഞ്ഞു പോകുമ്പോൾ അത് വളരെയധികം സങ്കടം ഉണ്ടാക്കുന്നു പലർക്കും ഈ അനുഭവം ഉണ്ടായിരിക്കാം. അതുകൊണ്ടുതന്നെ ഇനി ഒരു മുടി പോലും കൊഴിഞ്ഞു പോകാതിരിക്കുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി നോക്കാം.
ഇതിനായി ഒരുപാട് സാധനങ്ങളുടെ ആവശ്യം ഒന്നും തന്നെയില്ല ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ നെല്ലിക്ക പൊടി ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു പേസ്റ്റ് പോലെ നന്നായി ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ആവണക്കെണ്ണയും ചേർത്ത് കൊടുക്കുക
ഇവ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു പേസ്റ്റ് രൂപത്തിൽ തന്നെ തയ്യാറാക്കേണ്ടതാണ് അതിനുശേഷം തലമുടി നല്ലതുപോലെ വൃത്തിയാക്കിയതിനു ശേഷംഓരോ മുടിയഴകൾ മാറ്റി തലയോട്ടിയിൽ മാത്രം നന്നായി തേച്ചുപിടിപ്പിക്കുക
ശേഷം കൈകൊണ്ട് 5 മിനിറ്റ് നന്നായി മസാജ് ചെയ്യുക അതുകഴിഞ്ഞ് തലമുടി കെട്ടി വയ്ക്കുക അരമണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ് ആഴ്ചയിൽ ഒരു മൂന്ന് ദിവസമെങ്കിലും ഇതുപോലെ ചെയ്യുകയാണെങ്കിൽ മുടി കൊഴിഞ്ഞു പോകുന്നത് വളരെ പെട്ടെന്ന് നിൽക്കുകയും പുതിയ മുടികൾ വന്ന മനോഹരമാവുകയും ചെയ്യും. എല്ലാവരും ചെയ്തു നോക്കുമല്ലോ. Credit : Grandmother tips