ഇന്നത്തെ കാലത്ത് എല്ലാവരുടെ വീടുകളിലും തന്നെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ടായിരിക്കും. അതിൽ തന്നെ ഫ്രിഡ്ജ് കൂടുതലാളുകളുടെയും വീടുകളിൽ ഉണ്ടായിരിക്കും നമ്മൾ ഫ്രിഡ്ജ് ഉള്ള വീടുകളിൽ അത് കൃത്യമായി തന്നെ വൃത്തിയോടെ നോക്കേണ്ടത് അത്യാവശ്യമാണ് കാരണം എന്തെങ്കിലും ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ ഇരുന്ന് ചീഞ്ഞു പോവുകയാണെങ്കിൽ അത് തുറക്കുമ്പോൾ തന്നെ വളരെ രൂക്ഷമായ ഗന്ധം പുറത്തേക്ക് വരും.
സാധാരണ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യമാണ് എന്നാൽ ദിവസം ഇതുപോലെ ഫ്രിഡ്ജ് വൃത്തിയാക്കി എടുക്കുവാൻ പലർക്കും സമയമില്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ ഫ്രിഡ്ജ് പുതിയത് പോലെ തന്നെ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് പേപ്പറുകൾ ആവശ്യമാണ്.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കബറുകൾ എടുത്ത് ഫ്രിഡ്ജിന്റെ ഓരോ തട്ടിന്റെ അളവിലും മുറിച്ചു മാറ്റുക ശേഷം അതിനു മുകളിലായി നിങ്ങൾക്ക് എന്തുവേണമെങ്കിലും അടക്കി വയ്ക്കാവുന്നതാണ്. ഇതെല്ലാം ചെയ്യുന്നതിനു മുൻപായി ഫ്രിഡ്ജ് നല്ലതുപോലെ കഴുകി വൃത്തിയാക്കി വച്ചിരിക്കണം ശേഷം ഇതുപോലെ വയ്ക്കുക.
നിങ്ങൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് അഴുക്കു പിടിക്കുമ്പോൾ അത് കവറിൽ മാത്രമായിരിക്കും പറ്റുന്നത്. എടുത്തുകളയണമെങ്കിൽ പ്ലാസ്റ്റിക് കവർ മാത്രം എടുത്തു കളഞ്ഞാൽ മതി തുടർന്ന് മറ്റൊരു പ്ലാസ്റ്റിക് കവർ കൂടി വയ്ക്കുക അതല്ലാതെ മുഴുവനായി വൃത്തിയാക്കേണ്ട ആവശ്യം വരികയില്ല സമയം ലാഭിക്കുകയും ചെയ്യാം. Credit : Grandmother tips