ഇന്നത്തെ കാലത്ത് വിപണികളിൽ നിന്നും പച്ചക്കറികൾ വാങ്ങുക എന്നു പറയുന്നത് ഒട്ടും തന്നെ വിശ്വസിച്ചു വാങ്ങാൻ കഴിയാത്ത അവസ്ഥയാണ് കാരണം എല്ലാറ്റിലും മായമാണ് ഇപ്പോൾ പക്ഷേ ഒട്ടും മായം ഇല്ലാത്ത ധാരാളം പച്ചക്കറികൾ നമ്മുടെ വീട്ടുവളപ്പുകളിൽ തന്നെയുണ്ട് അവയൊന്നും നമ്മൾ കാണുന്നില്ല എന്നതാണ് സത്യം. നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ഇരുമ്പൻ പുളി.
ഉയർന്ന രക്തസമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് നല്ലൊരു പ്രതിവിധിയാണ് ഇരുമ്പൻ പുളി ഇടുമോ മൂന്നോ നാലോ എണ്ണം വെള്ളത്തിൽ തിളപ്പിച്ച് ദിവസവും രണ്ട് നേരം കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഇല്ലാതാക്കാൻ സഹായിക്കുന്നു കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടുവാൻ സഹായിക്കുന്നു. അലർജി പോലുള്ള ബുദ്ധിമുട്ടുകൾ ഉള്ളവർ ഇത് കഴിക്കുന്നത് വളരെ ഉപകാരപ്രദമാണ് .
ഒരു ആന്റിബയോട്ടിക് ആയി പ്രവർത്തിക്കുവാൻ ഇതിന് സാധിക്കും ശരീരത്തിൽ പ്രാണികൾ പോലെ എന്തെങ്കിലും കടിക്കുകയോ അല്ലെങ്കിൽ കാലിലെ നീര് ചൊറിച്ചിൽ നീർവീക്കം എന്നിവക്കെല്ലാം ഉള്ള പരിഹാരമാണ് ഇത് ഇതിന്റെ ഇളംതോല് എടുത്ത് മൂന്നോ നാലോ വെളുത്തുള്ളി എടുത്ത് പേസ്റ്റ് പോലെ അരച്ച് എവിടെയാണോ പ്രശ്നമുള്ളത് അവിടെ തേക്കുക. വളരെ വേഗത്തിൽ തന്നെ ആശ്വാസം ലഭിക്കുന്നതാണ് .
ധർമ്മസംരക്ഷണത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ്. ഇത് മുഖക്കുരുവിന് ഇല്ലാതാക്കുന്നതിനും ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന് നല്ല നിറം നൽകുന്നതിനും സഹായിക്കുന്നു അമിതവണ്ണത്തിന് നല്ലൊരു പരിഹാരമാണ് ഇരുമ്പൻപുളിയുടെ ജ്യൂസ്. ഇത് ഒരുപാട് കഴിക്കാനും പാടില്ല മിതമായ അളവിൽ മാത്രം കഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Beauty life with sabeena